അടിമാലി പത്താംമൈലിൽ വ്യാപാര ശാലയിൽ മോഷണം

പത്താംമൈല്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന സിറ്റി സ്റ്റോഴ്സ് എന്ന സ്‌റ്റേഷനറി ശാലയിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. പണം ഉൾപ്പെടെ 25,000 രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ കെ.എം. മീരാൻ പറഞ്ഞു.കഴിഞ്ഞ രാത്രിയിലാണ് അടിമാലി പത്താം മൈലിൽ കെ.എം. മീരാൻ്റെ സിറ്റി സ്റ്റോഴ്സ് എന്ന സ്ഥാപനത്തിൽ മോഷണം നടന്നത്. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കടയുടെ പൂട്ട് പൊളിച്ചാണ് കവർച്ച നടത്തിയത്. മേശയിൽ സൂക്ഷിച്ചിരുന്ന പണമടക്കം ഇരുപത്തയ്യായിരം രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ മീരാൻ പറഞ്ഞു.
കടയുടമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അടിമാലി പോലീസ് സ്ഥലത്ത് പരിശോധന നടത്തി. കഴിഞ്ഞ രാത്രിയില്‍ ഈ പ്രദേശത്ത് മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയിരുന്നു.കഴിഞ്ഞ ദിവസം പത്താം മൈൽ ടൗണില്‍ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കുന്ന തുൾപ്പെടെയുള്ള അന്വേഷണങ്ങളും പോലീസ് ആരംഭിച്ചിട്ടുണ്ട്.