അധ്യാപകനെ സ്ഥലം മാറ്റിയതിൽ ചേരിതിരിഞ്ഞ് പ്രതിഷേധം

അധ്യാപകനെ സ്ഥലം മാറ്റിയതിൽ ചേരിതിരിഞ്ഞ് പ്രതിഷേധം വിദ്യാർത്ഥികളും രക്ഷിതാക്കളും ഇടുക്കി പാമ്പാടുംപാറ പഞ്ചായത്തിൽ പ്രതിഷേധവുമായി എത്തി മുൻപ് ക്രമക്കേടുകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന് അധ്യാപകനെതിരെ പരാതി നൽകിയിരുന്നെന്നും ഇതാണ് സ്ഥലം മാറ്റത്തിന് ഇടയാക്കിയതെന്നും പി ടി എ യിലെ ഒരു വിഭാഗം.നെടുംകണ്ടം പാമ്പാടുംപാറ ഗവണ്മെന്റ് തമിഴ് മലയാളം മീഡിയം സ്കൂളിലെ അധ്യാപകനെ സ്ഥലം മാറ്റിയതുമായി ബന്ധപെട്ടാണ് പ്രതിഷേധം ഉയർന്നത്. കഴിഞ്ഞ ദിവസമാണ് അദ്ധ്യാപകനെ സ്ഥലം മാറ്റിയത്.അധ്യാപകനെ തിരികെ നിയമിയ്ക്കണമെന്ന് ആവശ്യപെട്ട് ഒരു വിഭാഗം രക്ഷിതാക്കളും കുട്ടികളും സ്‌കൂളിലും പഞ്ചായത്ത് ഓഫിസിലും പ്രതിഷേധിച്ചു.മികച്ച അധ്യാപകനെ,ചിലർ ഇടപെട്ട് മനഃപൂർവ്വം സ്ഥലം മാറ്റുകയായിരുന്നുവെന്നാണ് ഇവരുടെ ആരോപണം. അതെ സമയം സ്കുളിൽ തമിഴ് മലയാളം ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചെന്നും സ്കൂളിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഈ അധ്യാപകനെതിരെ പല ആരോപണങ്ങളും ഉണ്ടെന്നും ഒരു വർഷം മുൻപ് വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയിരുന്നു വെന്നും മറു വിഭാഗം ആരോപിയ്ക്കുന്നു.അധ്യാപകനെ സ്കുളിൽ തിരികെ നിയമിയ്ക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് ഇവരുടെ തീരുമാനം.