സംസ്ഥാനത്ത് കോഴിവില അനിയന്ത്രിതമായി വർധിച്ചുകൊണ്ടിരിക്കുന്നതിനെതിരെ പ്രതിഷേധവുമായി വ്യാപാരികൾ

സംസ്ഥാനത്ത് കോഴിവില അനിയന്ത്രിതമായി വർധിച്ചുകൊണ്ടിരിക്കുന്നതിനെതിരെ പ്രതിഷേധവുമായി വ്യാപാരികൾ. ചെറുകിട കർഷകരുടെയും വ്യാപാരികളുടെയും ഉപജീവന മാർഗം തടസ്സപ്പെടുത്തുന്ന വിലവർധനക്കെതിരെ കടയടച്ചുകൊണ്ടുള്ള സമരം നടത്തുമെന്ന് കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതി ഭാരവാഹികൾ അറിയിച്ചു.
ഉൽപാദനം വർധിച്ചിട്ടും വില കുറക്കുന്നതിനു പകരം തമിഴ്നാട് നിന്നുൾപ്പെടെയുള്ള ഉൽപാദന, വിപണന ലോബികൾ വില വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സീസൺ അല്ലാതിരുന്നിട്ടുപോലും വിലവർധന തുടരുകയാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്നും വില നിയന്ത്രിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും വ്യാപാരികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.