മറയൂർ ട്രൈബൽ മ്യൂസിയത്തിൻറെ നിർമ്മാണ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി. നിർവ്വഹിച്ചു

Mar 15, 2024 - 17:08
 0
മറയൂർ ട്രൈബൽ മ്യൂസിയത്തിൻറെ നിർമ്മാണ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി. നിർവ്വഹിച്ചു
This is the title of the web page

മറയൂർ: ഇടുക്കി എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ (MPLADS) നിന്നും 36 ലക്ഷം രൂപ അനുവദിച്ച് നിർമ്മിക്കുന്ന ട്രൈബൽ മ്യൂസിയത്തിൻറെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് നിർവ്വഹിച്ചു. മറയൂർ ഇന്ദിരാ നഗർ കോളനിയിൽ വച്ച് നടന്ന ചടങ്ങിൽ മറയൂർ പഞ്ചായത്ത് പ്രസിഡൻറ് ദീപാ അരുൾ ജ്യോതി, ബ്ലോക്ക് മെമ്പർ വിജയ് കാളിദാസ്, ട്രൈബൽ ഓഫീസർ നജീം പൊതു പ്രവർത്തകരായ ആൻസി ആൻറണി, മുഹമ്മദ് ഇസ്മായിൽ, ഉഷ ഹെൻറി, പി മണികണ്ഠൻ എന്നിവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഹൈബി ഈഡൻ എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും മറയൂർ സി.എച്ച്.സി.ക്ക് അനുവദിച്ച ആംബുലൻസ് കൈമാറി. 

മറയൂർ: എറണാകുളം എം.പി. ഹൈബി ഈഡൻറെ പ്രാദേശിക വികസന ഫണ്ടിൽ (MPLADS-ST Categary) നിന്നും 20 ലക്ഷം രൂപ അനുവദിച്ച് മറയൂർ കാന്തല്ലൂർ പഞ്ചായത്തുകളിലേക്കായി വാങ്ങിയ ആംബുലൻസിൻറെ ഫ്ലാഗ് ഓഫ് ഡീൻ കുര്യാക്കോസ് എം.പി. നിർവ്വഹിച്ചു. മറയൂർ സി.എച്ച്.സി.യിൽ നടന്ന ചടങ്ങിൽ മറയൂർ പഞ്ചായത്ത് പ്രസിഡൻറ് ദീപാ അരുൾ ജ്യോതി, ബ്ലോക്ക് മെമ്പർ വിജയ് കാളിദാസ്, മെഡിക്കൽ ഓഫീസർ, ട്രൈബൽ ഓഫീസർ നജീം പൊതു പ്രവർത്തകരായ ആൻസി ആൻറണി, മുഹമ്മദ് ഇസ്മായിൽ, ഉഷ ഹെൻറി, പി മണികണ്ഠൻ എന്നിവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 എറണാകുളം ലോക്സഭാ മണ്ഡലത്തിൽ എസ്.ടി വിഭാഗം ഫണ്ട് അനുവദിക്കുന്നതിന് ആവശ്യത്തിന് എസ്.ടി. വിഭാഗക്കാർ ഇല്ലാത്തതിനാൽ ഡീൻ കുര്യാക്കോസ് എം.പി.യുടെ പ്രത്യേക അഭ്യർത്ഥന പ്രകാരമാണ് എസ്.ടി. വിഭാഗങ്ങൾ കൂടുതലുള്ള മറയൂർ സി.എച്ച്.സിക്ക് ആംബുലൻസ് അനുവദിച്ച് വന്നതെന്ന് ഡീൻ കുര്യാക്കോസ് അറിയിച്ചു. മറയൂർ സി.എച്ച്.സി. കൂടാതെ മാമലക്കണ്ടം ശങ്കർ മെമ്മോറിയൽ എൽ.പി.സ്ക്കൂൾ (സ്ക്കൂൾ ബസ് 22 ലക്ഷം), മൂന്നാർ മോഡൽ റസിഡൻഷ്യൽ സ്ക്കൂൾ (ജീപ്പ് 10 ലക്ഷം) എന്നീ സ്ക്കൂളുകൾക്കും ഡീൻ കുര്യാക്കോസിൻറെ അഭ്യർത്ഥന പ്രകാരം ഹൈബി ഈഡൻറെ ഫണ്ടിൽ നിന്നും വാഹനം ലഭിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow