സാഗീ പദ്ധതിയിലേക്ക്  കരുണാപുരം ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്തു

Jun 10, 2023 - 12:47
 0
സാഗീ പദ്ധതിയിലേക്ക്  കരുണാപുരം ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്തു
ചിത്രം: സാഗീ പദ്ധതി നടത്തിപ്പിന്റെ ഭാഗമായി കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മിനി പ്രിൻസിന്റെ അധ്യക്ഷതയിൽ ചേർന്ന ആലോചനായോഗം
This is the title of the web page

സൻസദ് ആദർശ് ഗ്രാമ യോജന (സാഗീ) പദ്ധതിയിലേക്ക് കരുണാപുരം ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്തു. ക്യഷി ,ആരോഗ്യം, വിദ്യാഭ്യാസം , ശുചിത്വം,പരിസ്ഥിതി ,ഉപജീവനമാർഗം മുതലായ വിവിധ മേഖലകളിലൂടെ ഗ്രാമത്തിൻ്റെ സംയോജിത വികസനമാണ് പദ്ധതി ലക്ഷ്യമിടുന്നത്.ഓരോ വർഷവും ഓരോ പഞ്ചായത്തിനെയാണ് ഈ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുന്നത്. 2023- 24 ൽ എം പി ഡീൻ കുര്യക്കോസിന്റെ നിർദേശപ്രകാരം കരുണാപുരം പഞ്ചായത്തിനെ മാത്രമാണ് ഇടുക്കി ജില്ലയിൽ നിന്നും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

പദ്ധതി നടത്തിപ്പിൽ ഉൾപെടുത്തേണ്ട  നിർദേശങ്ങൾ തയ്യാറാക്കുന്നതിനായി പഞ്ചായത്ത് തല  ആലോചനയോഗം ചേർന്നു. കരുണാപുരം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് മിനി പ്രിൻസ് അധ്യക്ഷത വഹിച്ചു.നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ബിഡിഒ ദിലീപ് എം കെ, പഞ്ചായത്ത് ജനപ്രതിനിധികളായ പി ആർ ബിനു, മാത്തുക്കുട്ടി, ശോഭനമ്മ ഗോപിനാഥൻ, റാബി സിദ്ദിഖ്, പഞ്ചായത്തംഗങ്ങൾ, മെഡിക്കൽ ഓഫീസർ, കൃഷി ഓഫീസർ, അസിസ്റ്റന്റ് എഞ്ചിനീയർ, ഐസിഡിഎസ് സൂപ്പർവൈസർ തുടങ്ങിയ പദ്ധതിനിർവഹണ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow