വന്യമൃഗങ്ങളുടെ ആക്രമണത്തിൽ തുടർച്ചയായി മനുഷ്യ ജീവനുകൾ പൊലിഞ്ഞിട്ടും നിസംഗത പാലിക്കുന്ന സർക്കാർ നടപടിക്ക് എതിരെ കുമളിയിൽ കർഷകരുടെയും വീട്ടമ്മമാരുടെയും പ്രതിഷേധ പ്രകടനം നടത്തി

കത്തോലിക്ക കോൺഗ്രസ്, കുമളി സെൻ്റ് തോമസ് ഫൊറോന പള്ളി പിതൃവേദി, മാതൃവേദി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്. പള്ളിൽ നിന്നും ആരംഭിച്ച പ്രകടനം ഒന്നാം മൈൽ ചുറ്റി തിരികെ പള്ളിയിൽ സമാപിച്ചു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ ഈ വിഷയത്തിൽ പാലിക്കുന്ന മൗനം ഭയപ്പെടുത്തുന്നതാണെന്നും വനസംരക്ഷണത്തിനായി കോടികൾ ചെലവഴിക്കുമ്പോൾ അവ വേണ്ട വിധത്തിൽ വിനിയോഗിക്കപ്പെടുന്നില്ല എന്നതിൻ്റെ തെളിവാണ് ജനവാസ മേഖലകളിലേക്കുള്ള വന്യമൃഗങ്ങളുടെ കടന്നുകയറ്റം. കാടിനുള്ളിൽ വെള്ളവും, ഭക്ഷണവും ലഭിക്കാത്തതും, മൃഗങ്ങൾ അമിതമായി പെരുകിയതുമാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമെന്നും ഇവർ കുറ്റപ്പെടുത്തി. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനൊപ്പം മൃഗങ്ങൾ ജനവാസ മേഖലയിൽ കടക്കാത്ത വിധത്തിലുള്ള പ്രതിരോധ മാർഗങ്ങളും സ്വീകരിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.
ബൈറ്റ് -ജോസ് വടക്കേൽ, പ്രതിഷേധ സമരത്തിന് കത്തോലിക്കാ കോൺഗ്രസ് യൂണിറ്റ് സെക്രട്ടറി ജോസ് വടക്കേൽ, പിതൃവേദി പ്രസിഡൻ്റ് മാത്തുക്കുട്ടി ഐക്കരോട്ട്, സെക്രട്ടറി തോമസുകുട്ടി പുറപ്പോക്കര, സണ്ണി വെട്ടൂണിക്കൽ, മാതൃവേദി ഭാരവാഹികളായ ജെസി റോയി, റോസമ്മ കടപ്ലാക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.