കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിഷേധ യോഗവും വനം മന്ത്രിയുടെ കോലം കത്തിക്കലും നടത്തി

കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ മരണമടഞ്ഞ ഇന്ദിര എന്ന സ്ത്രീയുടെ മരണത്തിൽ നിസംഗത പുലർത്തിയ ഗവണ്മെന്റിന്റെ നിലപാടിനെതിരെ പ്രതിഷേധിച്ച ഡീൻ കുര്യാക്കോസ് എം പി യെ ക്രൂരമായി മർദ്ദിക്കുകയും, മാത്യു കുഴൽനാടൻ എം എൽ എ യും എറണാകുളം ഡി സി സി പ്രസിഡണ്ട് മുഹമ്മദ് ഷിയാസിനെയും അറസ്റ്റ് ചെയ്യുകയും ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിഷേധ യോഗവും വനം മന്ത്രിയുടെ കോലം കത്തിക്കലും നടത്തി.
എ ഐ സി സി അംഗം അഡ്വ:ഇ. എം. ആഗസ്തി ഉത്ഘാടനം ചെയ്തു. കാട്ടനയും എസ് എഫ് ഐ യും മനുഷ്യജീവൻ എടുക്കുന്ന കാര്യത്തിൽ കേരളത്തിൽ മത്സരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരെ നടപടി സ്വീകരിക്കേണ്ട ഭരണകൂടം തികഞ്ഞ നിഷ്‌ക്രിയത്തം ആണ് പുലർത്തുന്നതെന്നും യജമാനന്റെ മുന്നിൽ ഓച്ചനിച്ചു നിൽക്കുന്ന ഇടുക്കിയിലെ മന്ത്രി ജനങ്ങൾക്ക് അപമാനം ആണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ചു.
അഡ്വ:ജോയി തോമസ്, തോമസ് മൈക്കിൾ വിജയകുമാർ മറ്റക്കര, കെ.എ. മാത്യു, ജോസ് മുത്താനാട്ട്, ഷാജി വെള്ളംമാക്കൽ, എ. എം സന്തോഷ്, ഷമേജ് കെ ജോർജ്, ഷൈനി സണ്ണിചെറിയാൻ,ജിതിൻ ഉപ്പുമാക്കൽ ലീലാമ്മ ബേബി, പ്രശാന്ത് രാജു, കെ. എസ്. സജീവ്, ജോസ് ആനക്കല്ലിൽ, പി. എസ്. മേരിദാസൻ. കെ. ഡി. രാധാകൃഷ്ണൻനായർ,ഷാജി പൊട്ടനാനി,സിന്ധു വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.