രാജകുമാരി ഹോളി ക്യൂൻസ് യുപി സ്കൂളിൽ വാർഷിക ആഘോഷം വിസ്മയ 24 എന്ന പേരിൽ നടന്നു

രാജകുമാരി : രാജകുമാരി ഹോളി ക്യൂൻസ് യുപി സ്കൂളിൽ വാർഷിക ആഘോഷം വിസ്മയ 24 എന്ന പേരിൽ നടന്നു. സ്കൂൾ മാനേജർ മോൺ. അബ്രഹാം പുറയാറ്റ് അധ്യക്ഷത വഹിച്ച ചടങ്ങ് എംഎം മണി എംഎൽഎ ഉദ്ഘാടനം ചെയ്തു. അനുഗ്രഹ പ്രഭാഷണവും ഫോട്ടോ അനാച്ഛാദനവും ഫാ.ഡോ.ജോർജ് തകടിയേൽ നിർവഹിച്ചു. ടെലിവിഷൻ പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയയായ ഗായിക ശ്രേയ ശ്രീകുമാർ വിശിഷ്ട അതിഥിയായിരുന്നു.
വിവിധ അവാർഡ് ജേതാക്കളായ ജിജോ രാജകുമാരി, തീർത്ത ബിനോ എന്നിവരെ ചടങ്ങിൽ ആദരിച്ചു. നെടുങ്കണ്ടം എ ഇ ഒ കെ സുരേഷ് കുമാർ പ്രൊഫിഷൻസി അവാർഡ് വിതരണവും വാർഷിക സന്ദേശവും നൽകി. ഗ്രാമപഞ്ചായത്തംഗം ആശ സന്തോഷ് എൻഡോവ്മെന്റ് വിതരണം നടത്തി.സ്കൂൾ പ്രധാന അധ്യാപകൻ റെന്നി തോമസ്, പിടിഎ പ്രസിഡന്റ് കെ ജെ സിജു, ഫാ. സെബാസ്റ്റ്യൻ പ്ലാത്തോട്ടത്തിൽ, ഫാ. ജെഫിൻ എലിവാലാങ്കൽ, മഞ്ജു ജോജോ, സെബിൻ കെ മാത്യു, ഡേയ്സൺ മാത്യു, പിടി ജിന്റുമോൾ തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.