കേരളത്തിൽ 12 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബി ജെ പി; പത്തനംതിട്ടയിൽ പി സി ജോർജിന് പകരം അനിൽ ആൻ്റണി

ലോക്സഭ തെരഞ്ഞെടുപ്പില്‍ 195 സീറ്റുകളില്‍ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍ നിന്ന് മാത്രമായിരിക്കും മത്സരിക്കുക.ഗാന്ധിനഗറില്‍ നിന്നാണ് അമിത് ഷാ മത്സരിക്കുന്നത്. കേരളത്തിലെ 12 സീറ്റുകളിലാണ് ബിജെപി ആദ്യ ഘട്ടത്തില്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.
വാരാണസിയില്‍ ഇത് മൂന്നാം തവണയാണ് നരേന്ദ്ര മോദി ജനവിധി തേടുന്നത്. 2019 ല്‍ വാരാണസിയില്‍ മാത്രമാണ് മോദി മത്സരിച്ചിരുന്നത്. എന്നാല്‍, ഇത്തവണ വാരണാസിക്ക് പുറമെ രണ്ടാമതൊരു സീറ്റില്‍ കൂടി മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. അഭ്യൂഹങ്ങളെ തെറ്റിച്ച് കൊണ്ടാണ് മോദി വാരാണസിയില്‍ നിന്ന് മാത്രമായിരിക്കും മത്സരിക്കുക എന്ന പ്രഖ്യാപനം വന്നത്.
കേരളത്തിലെ ബിജെപി സ്ഥാനാർത്ഥികള്‍
തിരുവനന്തപുരം - രാജീവ് ചന്ദ്രശേഖർ
കാസർകോഡ് - എം എല്‍ അശ്വനി
പാലക്കാട് - കൃഷ്ണകുമാർ
കണ്ണൂർ - സി രഘുനാഥ്
ത്രിശൂർ - സുരേഷ് ഗോപി
ആലപ്പുഴ - ശോഭ സുരേന്ദ്രൻ
പത്തനംതിട്ട - അനില്‍ ആന്റണി
വടകര - പ്രഫുല്‍ കൃഷ്ണൻ
ആറ്റിങ്ങല്‍ - വി മുരളീധരൻ
കോഴിക്കോട് - എം ടി രമേശ്
മലപ്പുറം - ഡോ അബ്ദുല്‍ സലാം
പൊന്നാനി - നിവേദിത സുബ്രമണ്യം