കാട്ടുപന്നി ശല്യത്തിൽ വലഞ്ഞ് കാഞ്ചിയാർ മുരിക്കാട്ട്കുടി സ്കൂൾ പരിസരം ; വിദ്യാർത്ഥികളും നാട്ടുകാരും ആശങ്കയിൽ

കാട്ടുപന്നി ശല്യത്തിൽ വലഞ്ഞ് കാഞ്ചിയാർ മുരിക്കാട്ട് കുടി സ്കൂൾ പരിസരം. കാട്ടുപന്നികൾ കൂട്ടം കൂട്ടമായെത്തുന്നത് കുട്ടികളുടെ ജീവന് തന്നെ ഭീഷണിയായിരിക്കുകയാണ്. രാപകൽ വ്യത്യാസമില്ലാതെയാണ് ഇവ സ്കൂൾ പരിസരത്ത് വിഹരിക്കുന്നത് .കഴിഞ്ഞ ദിവസം 20 ഓളം പന്നികൾ അടങ്ങുന്ന പന്നി കൂട്ടമാണ് സ്കൂൾ ഗ്രൗണ്ടിൽ എത്തിയത്. ഈ സമയം ഗ്രൗണ്ടിൽ കുട്ടികളും ഉണ്ടായിരുന്നു. പന്നികളുടെ ആക്രമണത്തിൽ നിന്ന് തലനാരിഴക്കാണ് കുട്ടികൾ ഓടി രക്ഷപെട്ടത്.വനത്തിൽ നിന്നുമിറങ്ങുന്ന പന്നികൾ കർഷകരുടെ കൃഷിയിടത്തിൽ തമ്പടിക്കുകയും കൃഷിദേഹണ്ഡങ്ങൾ നശിപ്പിക്കുകയും ചെയ്യും.
തുടർന്ന് നാട്ടുകാരുടെ ജീവന് തന്നെ ഭീഷണി ഉയർത്തുകയും ചെയ്യുന്നു. ഇതുവരെ പ്രദേശത്ത് 10 ഓളം പേർക്ക് നേരെ പന്നികളുടെ ആക്രമണം ഉണ്ടാവുകയും ചെയ്തു. പന്നികളെ നിയന്ത്രിക്കാൻ വനം വകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നുമില്ല. അടിയന്തിരമായി പന്നിശല്യത്തിന് നടപടി ഉണ്ടാവണമെന്നാണ് നാട്ടുകാരുടെയും പഞ്ചായത്തിൻ്റെയും സ്കൂൾ അധികൃതരുടെയും ആവശ്യം.