കേരള എൻ ജി ഒ യൂണിയൻ സംഘടിപ്പിക്കുന്ന കലാജാഥ 'നാം ഇന്ത്യയിലെ ജനങ്ങൾ'ക്ക് കട്ടപ്പനയിൽ സ്വീകരണം നൽകി.നിരവധിയാളുകൾ പങ്കെടുത്തു

കേരള എൻ ജി ഒ യൂണിയൻ സംഘടിപ്പിക്കുന്ന കലാജാഥ 'നാം ഇന്ത്യയിലെ ജനങ്ങൾ'ക്ക് കട്ടപ്പനയിൽ സ്വീകരണം നൽകി.പുതിയ ബസ് സ്റ്റാൻഡിൽ ആണ് കലാജാഥയ്ക്ക് സ്വീകരണം നൽകിയത്.കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾ തുറന്ന് കാട്ടുകയെന്ന ലക്ഷ്യത്തോടെയാണ് എൻജിഓ യൂണിയൻ കലാജാഥ നടത്തുന്നത്.ഞായറാഴ്ച കുമളിയിൽ നിന്നാണ് ജാഥ ആരംഭിച്ചത്.ജില്ലയിലെ 12 കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം 28 ന് ജാഥ സമാപിക്കും.
കേരള എൻ ജി.ഒ യൂണിയൻ ജില്ലാ പ്രസിഡൻ്റ് സി.എസ് മഹേഷ് ,ജില്ലാ വൈസ് പ്രസിഡൻറ് ഷിബു ,കൺവീനർ സനൽ,സജിമോൻ റ്റി മാത്യു ,FSETO ജില്ലാ പ്രസിഡൻ്റ് കെ ആർ ഷാജിമോൻ ,പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡൻ്റ് സുഗതൻ കരുവാറ്റ,പി എസ് സി എംബ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡൻ്റ് സി ജെ ജോൺസൺ ,യൂണിയൻ ഏരിയ സെക്രട്ടറി കെ വി ഷിജു, ജില്ലാ കമ്മിറ്റി അംഗം മുജീബ് റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.