ഇരട്ടയാറിൽ കുടുംബപ്രശ്നത്തെത്തുടർന്ന് തർക്കം ; മരുമകനെയും, അനിയനെയും കുത്തി പരിക്കേൽപ്പിച്ച ഭാര്യാപിതാവിനെയും, സുഹൃത്തുക്കളെയും കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു
ഭാര്യയയുമായി ഉണ്ടായിരുന്ന കുടുംബപ്രശനം സംസാരിക്കാനെത്തിയ മുരളിയും അയാളുടെ അനുജനും അയാളുടെ വയസ്സുള്ള മകനും(12) മകളുമായി(7) ഇരട്ടയാറിൽ വന്നപ്പോൾ മുരളിയുടെ ഭാര്യാ പിതാവ് രഘുവും അയാളുടെ 2 സുഹൃത്തുക്കളും ചേർന്ന് മുരളിയെ ഉപ്രദവിക്കുകയും അത് കണ്ട് തടയാൻ ചെന്ന മുരളിയുടെ അനുജനെ രഘുവിന്റെ സുഹൃത്തുൾ ഉപദ്രവിക്കുകയുംചെയ്തു.
ഈ സമയം രഘു തന്റെ കടയിൽ നിന്ന് കത്രികയെടുത്ത് അയാളെ കുത്തുകയും അത് കണ്ട് ചെന്ന മുരളിയെ പലതവണ പുറത്തിനിട്ട് കുത്തി പരിക്കേൽപ്പിക്കുകയും ഇത് കണ്ട് തടസ്സം പിടിക്കാൻ ചെന്ന 12 വയസ്സുള്ള യദുവിന്റെ കൈയിൽ പിടിച്ച് തിരിച്ചും പ്രതികൾ മുരളിയെയും അനുജനെയും കൊലപ്പെടുത്താൻ ശ്രമിച്ചതാണ് സംഭവം. ഇത് കണ്ടെത്തിയ നാട്ടുകാർ പരിക്ക് പറ്റിയാളുകളെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചിക്തയ്ക്കായി എത്തിച്ചു. മുരളിയും ഭാര്യയും ഒരു വർഷത്തോളമായി അകന്ന് കഴിയുകയാണ്.സംഭത്തിന് കട്ടപ്പന പോലീസ് കേസ്സെടുക്കുകയും ജില്ലാ പോലീസ് മേധവിയുടെയും കട്ടപ്പന DySP യുടെയും നിർദ്ദേശാനുസരണം കട്ടപ്പന പോലീസ് ഇൻസ്പെക്ടർ എൻ സുരേഷ്കുമാർ, എസ് ഐ ജോസഫ് ,ASI സന്തോഷ് , SCPO സുമേഷ് , CPO മനു , ഡെന്നി , അൽബാഷ് എന്നിവരടങ്ങിയ സംഘം പ്രതികളായ രഘു, സാബു, സജി എന്നിവരെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തു.പ്രതികളെ കോടതി 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.