കാഞ്ചിയാർ നരിയൻപാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിലെ 2023-24 വർഷത്തിലെ എസ് പി സി പാസിംഗ് ഔട്ട് പരേഡ് നടന്നു
കാഞ്ചിയാർ നരിയൻപാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിലെ 2023-24 വർഷത്തിലെ എസ് പി സി പാസിംഗ് ഔട്ട് പരേഡ് നടന്നു. പൗരബോധവും ലക്ഷ്യബോധവും സാമൂഹിക പ്രതിബദ്ധതയും സേവന സന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ വ്യക്തിത്വ വികസനത്തിൽ അധിഷ്‌ഠിതമായി പ്രവർത്തിച്ചു വരുന്ന കട്ടപ്പന നരിയൻപാറ ഹൈസ്‌കൂളിലെ പരിശീലനം പൂർത്തിയാക്കിയ 42 സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡാണ് നടന്നത്.ഇടുക്കി സബ് കളക്ടർ അരുൺ എസ് നായർ മുഖ്യാതിഥിയായി സല്യൂട്ട് സ്വീകരിച്ചു.
എസ് പി സി അംഗങ്ങളുടെ ഗാർഡ് ഓഫ് ഓണർ ഇടുക്കി സബ് കളക്ടർ പരിശോധിച്ചു.2023 - 24 എസ്പിസി ബാച്ചിൽ വിവിധ മേഖലകളിലായി പ്രാഗത്ഭ്യം തെളിയിച്ച കേഡറ്റുകൾ അച്ചടക്കത്തോടെ വിശിഷ്ടാതിഥികൾക്ക് മുന്നിൽ പരേഡ് നടത്തി.
പരേഡ് കമാൻഡർ ഫെബി റെജി പരേഡ് സെക്കൻഡ് ഇൻ കമാൻഡർ വിവേക് വിനു,പ്ലട്ടൂൺ ലീഡർ അഭിമന്യു ജെ നായർ ആൻബിസു ഭാഷ്,പ്ലട്ടൂൺ ലീഡർ ആദിത്യ കെ അഭിലാഷ്,ബെസ്റ്റ് കേഡറ്റ് ഫെമിൽ സജി,ബെസ്റ്റ് കേഡറ്റ് അക്ഷയ കെ അഭിലാഷ് എന്നിവർക്ക് ട്രോഫികൾ നൽകി എസ് പി സി കുട്ടികൾക്ക് ഇടുക്കി സബ് കളക്ടർ അരുൺ എസ് നായർ സന്ദേശം നൽകി. കാഞ്ചിയാർ പഞ്ചായത്ത് ഗ്രാമ വൈസ് പ്രസിഡൻ്റ് സാലി ജോളി,പഞ്ചായത്തംഗ ബിന്ദു മധുക്കുട്ടൻ , കട്ടപ്പന ഡിവൈ എസ് പി ബേബി പി വി , കട്ടപ്പന സി ഐ സുരേഷ് കുമാർ എൻ,സ്കൂൾ മാനേജർ ഉണ്ണികൃഷ്ണൻ നായർ,ഹെഡ്മിസ്ട്രസ് എൻ ബിന്ദു, പ്രോഗ്രാം ജില്ല കോർഡിനേറ്റർ സുരേഷ് ബാബു,പരിശീലകരായ,മനു പി പി, ശരണ്യാമോൾപ്രസാദ്, ടി എസ് ഗിരീഷ് കുമാർ, ശാലിനി എസ് നായർ, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.