കേരള കോൺഗ്രസ് ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റിയുടെയും കേരള കർഷക യൂണിയൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുതോണി നഗരംപാറ ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി
കേരള കോൺഗ്രസ് ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റിയുടെയും കേരള കർഷക യൂണിയൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുതോണി നഗരംപാറ ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി വയനാട്,മാങ്കുളം ഉൾപ്പെടെ സംസ്ഥാനത്ത് വ്യാപകമാകുന്ന വന്യജീവി ശല്യം തടയണമെന്ന് ആവശ്യപ്പെട്ട് പോരാടുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും വന്യജീവി ശല്യം തടയാൻ നടപടി സ്വീകരിക്കുക, മനുഷ്യ ജീവനും വീടും കൃഷിയും നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം കാല താമസം കൂടാതെ നൽകുക,കൃഷിഭൂമിയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ നേരിടുവാൻ കർഷകർക്ക് അനുവാദം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേരളാ കോൺഗ്രസ് ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റിയുടെയും കേരള കർഷക യൂണിയൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ നഗരംപാറ ഫോറസ്റ്റ് റെഞ്ച് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തിയത് .ചെറുതോണി കേരള കോൺഗ്രസ് പാർട്ടി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് നഗരം പാറ ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുമ്പിൽ പോലീസ് തടഞ്ഞു.തുടർന്ന് നടന്ന ധർണ്ണ കേരള കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡണ്ട് പ്രൊഫസർ എം ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു.ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ തികച്ചും നിഷ്ക്രിയമായിരിക്കുകയാണെന്നും വന്യജീവി ശല്യത്തിൽ നിന്ന് കർഷകരെ രക്ഷിക്കാൻ സർക്കാർ ബഡ്ജറ്റിൽ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ലെന്നും എം..ജെ. ജേക്കബ്ബ് പറഞ്ഞു. കേരള കോൺഗ്രസ് ഇടുക്കി നിയോജക മണ്ഡലം പ്രസിഡണ്ട് ജോയി കൊച്ചുകരോട്ട്. അധ്യക്ഷത വഹിച്ചു. ഉന്നത അധികാര സമിതി അംഗങ്ങളായ തോമസ് പെരുമന , നോബിൾ ജോസഫ് , സംസ്ഥാന ജനറൽ സെക്രട്ടറി എം .മോനിച്ചൻ കർഷക യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് വർഗീസ് വെട്ടിയാങ്കൽ,കേരള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വി .എ ഉലഹന്നൻ, കർഷകയൂണിയൻ ജില്ലാ പ്രസിഡണ്ട് ബിനു ജോൺ, സംസ്ഥാന സെക്രട്ടറി സണ്ണി തെങ്ങുംപള്ളിൽ ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ഷൈനി റെജി,ഷൈനി സജി സി.വി.സുനിത യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് എബി തോമസ്,സാജു പട്ടരുമഠം ,ഫിലിപ്പ് മലയാറ്റ്,വർഗീസ് സക്കറിയ,ടോമി തൈലം മാനയിൽ, എന്നിവർ സംസാരിച്ചു.