കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ കട്ടപ്പനയില്‍ നടത്തിയ ഫെസ്റ്റ് പാതിവഴിയില്‍ നിർത്തി വച്ചു; സംഘാടകൾക്കെതിരെ പോലീസിൽ പരാതി പ്രളയം

സ്വകാര്യ ഓണ്‍ലൈന്‍ ചാനലുമായി ചേര്‍ന്നാണ് കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സി.എസ്.ഐ ഗാര്‍ഡനില്‍ ഫെസ്റ്റ് സംഘടിപ്പിച്ചത്. ഫെസ്റ്റിലെ പങ്കാളികളായിരുന്ന സ്വകാര്യ ഓണ്‍ലൈന്‍ ചാനലിനെതിരെ മുമ്പും സാമ്പത്തിക ക്രമക്കേടില്‍ അടക്കം ആരോപണം നേരിട്ടിരുന്നു.വ്യക്തമായ ആലോചനകളില്ലാതെയാണ് ബ്ലോക്ക് പഞ്ചായത്ത് ഫെസ്റ്റ് നടത്തിപ്പിന് ചുക്കാന്‍ പിടിച്ചതെന്ന ആക്ഷേപവും ഉണ്ടായിരുന്നു. ആളുകളെ ആകര്‍ഷിക്കാനായുള്ള യാതൊന്നും ഇല്ലാതിരുന്നതോടെ ഫെസ്റ്റ് നഗരിയിലേക്ക് ആരും എത്തിയില്ല. ഇതോടെ സംഘാടകരും സ്റ്റാളുകാരും തമ്മില്‍ തര്‍ക്കത്തിലേക്ക് കടന്നു. സ്റ്റാളുകള്‍ വിജനമായി തുടര്‍ന്നതോടെ മുടക്കിയ പണം തിരികെ വേണമെന്നാവശ്യപ്പെട്ട് സ്റ്റാളുകാര്‍ രംഗത്തെത്തുകയായിരുന്നു. ഫെസ്റ്റ് നഗരിയില്‍ രാത്രിയില്‍ സംഘർഷം അരങ്ങേറുകയും, സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിയ്ക്കുകയും ചെയ്തതോടെ കുടുംബമായി ആളുകള്‍ ഫെസ്റ്റ് കാണാന്‍ എത്താതായി. മാര്‍ച്ച് മൂന്നുവരെ ഫെസ്റ്റ് നീട്ടി നഷ്ടം പരിഹരിക്കാന്‍ സംഘാടകര്‍ ശ്രമിച്ചെങ്കിലും വേണ്ടത്ര സംഘാടനമോ കാഴ്ച്ചക്കാരോ ഇല്ലാതായതോടെ തിങ്കളാഴ്ച്ച ഫെസ്റ്റ് അവസാനിപ്പിച്ചു. പണം ലഭിക്കാതായതോടെ ഫെസ്റ്റുമായി സഹകരിച്ച മൈക്ക് സെറ്റ്, പന്തല്‍, വെളിച്ചം തുടങ്ങിയ സംവിധാനങ്ങളുടടെ നടത്തിപ്പുകാര്‍ പരാതിയുമായി കട്ടപ്പന പോലീസ് സ്റ്റേഷനിലെത്തി. പോലീസിന്റ നേതൃത്വത്തില്‍ സംഘാടകരുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.