രാജകുമാരി വൈ എം സി എ യുടെയും സ്‌മിത മെമ്മോറിയൽ ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
രാജകുമാരി വൈ എം സി എ യുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. തൊടുപുഴ സ്‌മിത മെമ്മോറിയൽ ആശുപത്രിയുടെയും സുമിന്ദർ ഇന്ത്യ ഓർഗാനിക് കൺസോർട്ടിയത്തിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ് നടന്നത്. കാർഡിയോളജി,ക്യാൻസർ,ഓർത്തോ,ജനറൽ മെഡിസിൻ തുടങ്ങി വിവിധ വിഭാഗങ്ങളിൽപ്പെട്ട വിദഗ്ധ ഡോക്‌ടർമാരുടെ നേതൃത്വത്തിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ വൈറൽ പരിശോധനകൾ,സൗജന്യ ഇ സി ജി പരിശോധന,ഹെൽത്ത് കാർഡ്,തുടർ ചികിത്സക്ക് ആവശ്യമായ ഡിസ്‌കൗണ്ട് കൂപ്പണുകൾ, സൗജന്യ മരുന്ന് വിതരണം ,സൗജന്യ മാമ്മോഗ്രാം, തുടങ്ങി നിരവധി സേവനങ്ങൾ ലഭ്യമായി .
രാജകുമാരി സൗത്ത് ജെ സി ഐ ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് രാജകുമാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമാ ബിജു ഉത്‌ഘാടനം ചെയ്‌തു .സുമിന്ദർ ഇന്ത്യ ഓർഗാനിക് കൺസോർട്ടിയം ജനറൽ മാനേജർ ജെസ്‌വിൻ സി മാത്യു മുഖ്യപ്രഭാക്ഷണം നടത്തി,അസി.മാനേജർ ജോബിൻസ് ചാക്കോ,വാർഡ് മെമ്പർ ഡെയ്‌സി ജോയി തുടങ്ങിയവർ പങ്കെടുത്തു ,വൈ എം സി എ യുണിറ്റ് പ്രസിഡന്റ് സാജോ പന്തതല,ജൂബിലി ചെയർമാൻ പി യു സ്‌കറിയ,സെക്രട്ടറി ജോയി കുരിശിങ്കൽ,ജൂബിലി കൺവീനർ അഡ്വ.സാജു ഇടപ്പാറ,ട്രഷറർ ബിനീഷ് ജോർജ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. മുതിർന്ന ഡോക്ടർമാരായ ഡോ.പി ശോഭാ,ഡോ പ്രവീൺ ചാക്കോ,ഡോ.പി അജയ് എന്നിവരുടെ നേതൃത്വത്തിൽ എട്ടോളം ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമായി. നിരവധി ആളുകൾ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി