ഉപ്പുതറ പത്തേക്കർ ആൽമര ഭദ്രകാളി ക്ഷേത്രത്തിൽ ഈ വർഷത്തെ ഉത്സവം 17 മുതൽ

Feb 15, 2024 - 18:05
 0
ഉപ്പുതറ പത്തേക്കർ ആൽമര ഭദ്രകാളി ക്ഷേത്രത്തിൽ ഈ വർഷത്തെ ഉത്സവം 17 മുതൽ
This is the title of the web page

ഉപ്പുതറ പത്തേക്കർ ആൽമര ഭദ്രകാളി ക്ഷേത്രത്തിൽ ഈ വർഷത്തെ ഉത്സവം 17 മുതൽ . ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ആഴിയിറക്കവും മകം തൊഴിലും നടക്കും. ഭക്തന്മാർ ആഴിയിറങ്ങി അമ്മയുടെ മുമ്പിൽ തങ്ങളുടെ ഭക്തിയെ സമർപ്പിച്ചതിൽ പ്രസാദിച്ച് സർവ്വർക്കും ഐശ്യര്യം പകർന്ന് പരിലസിക്കുന്ന ഉപ്പുതറ പത്തേക്കർ ആൽമര ഭദ്രകാളി ക്ഷേത്രനടയിൽ ഈ വർഷവും കൂടുതൽ ഭക്തർ ആഴിയിറങ്ങുകയാണ്. 2024 ഫെബ്രുവരി 17 മുതൽ 25 വരെ മകം തൊഴൽ മഹോത്സവവും ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും ആഴിയിറക്കവും വിപുലമായ പരിപാടികളോടെയാണ് ഈ വർഷവും സംഘടിപ്പിച്ചിരിക്കുന്നത്. ഉപ്പുതറ പത്തേക്കർ ആൽമര ഭദ്രകാളി ക്ഷേത്രത്തോടനുബന്ധിച്ച് മകം തൊഴലും, പൊങ്കാലയും നടക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഫെബ്രുവരി 17 ന് ആരംഭിക്കുന്ന ഉത്സവത്തിന് 25 ന് കൊടിയിറങ്ങും :മൂക്കുളം വിജയൻ തന്ത്രികൾ ക്ഷേത്ര ചടങ്ങുകൾക്ക് നേതൃത്വം വഹിക്കും. 17 ന് രാവിലെ 10.30 ന് കൊടിമരഘോഷയാത്ര വൈകിട്ട് 7.30 ന് കൊടിയേറ്റ്.തുടർന്ന ഭാഗവത മാഹാത്‌മ്യ പ്രഭാഷണം യജ്ഞചാര്യൻ അജിത് തിരുമേനികളുടെ നേതൃത്വത്തിൽ ആരംഭിക്കും. 25 ന് വൈകിട്ട് 5.00ന് കലയകുംഭ ഘോഷയാത്ര പെരിയാറ്റിൽനിന്നും നെയ്യാണ്ടിമേളം ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടുകൂടി 7.00 ന് ആഴിയിറക്കം 7.30 ന് കൈകൊട്ടിക്കളി 7.45 ന് ഭരതനാട്യം ,1.00 ന് നാടോടി നൃത്തം തുടർന്ന് ജയറാം ഗിന്നസിൻ്റെ നേതൃത്വത്തിൽമിമിക്‌സ് ഷോയും നടക്കും.വാർത്താ സമ്മേളനത്തിൽ ക്ഷേത്രം പ്രസിഡൻ്റ് രാജരത്തനം ബിജോ ഭവൻ, രാജാ ബാലു, ടി മുരുകൻ ടി എന്നിവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow