കിഴക്കിൻ്റെ മലയാറ്റൂർ എന്നറിയപ്പെടുന്ന ഇടുക്കി ചിന്നാർനിരപ്പ് സെൻ്റ് തോമസ് മൗണ്ടിലേക്കുള്ള കുരിശുമല കയറ്റം ഈ വർഷവും ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടക്കും
കിഴക്കിൻ്റെ മലയാറ്റൂർ എന്നറിയപ്പെടുന്ന ഇടുക്കി ചിന്നാർനിരപ്പ് സെൻ്റ് തോമസ് മൗണ്ടിലേക്കുള്ള കുരിശുമല കയറ്റം ഈ വർഷവും ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടക്കും.ഫെബ്രുവരി 16 വെള്ളിയാഴ്ച മുതൽ നോമ്പിലെ എല്ലാ വെള്ളിയാഴ്ചകളിലും മലയടിവാരമായ പെരിഞ്ചാംകുട്ടി തെറ്റാലി കടയിൽനിന്ന് കുരിശുമുടിയിലേക്ക് തീർത്ഥാടകർ എത്തിച്ചേരും.വെള്ളിയാഴ്ചകളിൽ രാവിലെ 10 മണിക്ക് കുരിശിന്റെ വഴി, തുടർന്ന് 11 - 45 ന് പള്ളിയിൽ നൊവേന,വി.കുർബാന, സന്ദേശം നേർച്ചകഞ്ഞി എന്നിവയുണ്ടായിരിക്കും.ഫെബ്രുവരി 16 ന് നടക്കുന്ന ചടങ്ങുകൾക്ക് ഫാ. ജോസഫ് ഉദയൻപാറയിൽ മുഖ്യകാർമികത്വം വഹിക്കും.നോമ്പിലെ വെള്ളിയാഴ്ചകളായ ഫെബ്രുവരി 23 ന് ഫാ.സെബാസ്റ്റ്യൻ മനക്കലേട്ട്, മാർച്ച് 1 ന് ഫാ. ജോസഫ് കൊച്ചോഴത്തിൽ,മാർച്ച് 8 ന് ഫാ. അജിത് മടിക്കാങ്കൽ,മാർച്ച് 15 ന് ഫാ. ടോമി ആനിക്കുഴിക്കാട്ടിൽ, മാർച്ച് 22 ന് ഫാ .സെബാസ്റ്റ്യൻ കൊച്ചുപുര,എന്നിവരും ദു:ഖവെള്ളിയാഴ്ച ദിനത്തിൽ ഫാ. എബിൻ ആലുങ്കൽതാഴെയും തിരുക്കർമ്മങ്ങൾക്ക് കാർമ്മികത്വം വഹിക്കും. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും നിരവധി തീർഥാടകർ നോമ്പുകാലത്ത് ചിന്നാർനിരപ്പ് കുരിശുമല കയറി അനുഗ്രഹം പ്രാപിച്ചു വരികയാണ്.ഈ വർഷത്തെ തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഇടവക വികാരി ഫാദർ ജെറിൻ കുഴിയാംപ്ലാവിൽ കൈക്കാരന്മാരായ ജോർജ് അമ്പഴത്തുങ്കൽ,ബെന്നി മഠത്തിൽ എന്നിവർ അറിയിച്ചു.