കുട്ടിക്കാനം മരിയൻ കോളേജിൻ്റെ സഹ്യ 24: ദി മരിയൻ ഫെസ്റ്റിന് സമാപനമായി

Feb 8, 2024 - 17:57
 0
കുട്ടിക്കാനം മരിയൻ കോളേജിൻ്റെ സഹ്യ 24: ദി മരിയൻ ഫെസ്റ്റിന് സമാപനമായി
This is the title of the web page

കുട്ടിക്കാനം മരിയൻ കോളേജിൻ്റെ സഹ്യ 24: ദി മരിയൻ ഫെസ്റ്റിന് സമാപനമായി. കഴിഞ്ഞ മൂന്ന് ദിവസമായി കുട്ടിക്കാനം മരിയൻ കോളേജിൽ കേന്ദ്ര - കേരള സർക്കാരിന്റെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തി വന്ന ഫെസ്റ്റിനാണ് സമാപനമായത്. ഇതര കോളേജ് ഫെസ്റ്റുകളിൽ നിന്നും വ്യത്യസ്തമായി സഹ്യ'24 ലെ പ്രധാന ആകർഷണം "കമ്മ്യൂണിറ്റിഫെസ്റ്റാ"യിരുന്നു. പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ അലക്സ് പോൾ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കോഴിമല രാജാവ് രാമൻ രാജമന്നാൻ വിശിഷ്ടാതിഥിയായിരുന്നു. ജില്ലാ കളക്ടർ ഷീബാ ജോർജ് ഉദ്ഘാടനം ചെയ്ത " ഒരുമിക്കാം വൃത്തിയാക്കാം "മെഗാ ക്ലീനിംഗ് ഡ്രൈവോടുകൂടിയാണ് കമ്മ്യൂണിറ്റി ഫെസ്റ്റിന് തുടക്കമായത്. ജില്ലാ ശുചിത്വമിഷനുമായി സംയോജിച്ച് ഏലപ്പാറ വാഗമൺ റൂട്ടിൽ 16 കിലോമീറ്റർ ദൂരത്ത് മെഗാ ക്ലീനിംഗ് ഡ്രൈവ് നടത്തി ജില്ലാ ആരോഗ്യവകുപ്പിന്റെയും , ലൈഫ്‌ലോങ്ങ് ലേർണിംഗ് ആന്റ് എക്സ്റ്റെൻഷൻ ഡിപ്പാർട്ടുമെന്റിന്റെയും , മരിയൻ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ 35 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് സൗജന്യ ക്യാൻസർ രോഗ നിർണയ ക്യാമ്പ്യും സംഘടിപ്പിച്ചു. ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ.സുരേഷ് വർഗീസാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ സംഘടിപ്പിച്ച കാർഷിക ഫെസ്റ്റും കാർഷിക ക്ലിനിക്കും ഫെസ്റ്റിൽ ശ്രദ്ധേയമായി. ഇടുക്കിജില്ലയിലെ പ്രദേശവാസികൾക്കും വിദ്യാർത്ഥികൾക്കുമിടയിൽ സാഹിത്യാഭിരുചി വളർത്തുന്നതിന്റെ ഭാഗമായി 'സഹ്യസാഹിതി' ലിറ്റററി ഇവന്റ്സ് സംഘടിപ്പിച്ചു. കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വിനിൽ പോൾ "കേരള ചരിത്രം, സംസ്കാരം : കൊളോണിയൽ, മിഷനറി സ്വാധീനം" എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് "നാടിൻ്റെ ഭാഷ : മലനാടിൻ്റെ സാഹിത്യ ലോകത്തിലേ യ്ക്കൊരു യാത്ര" എന്ന വിഷയത്തിൽ സോഷ്യൽ വർക്ക് വിഭാഗം തലവൻ അജേഷ് പാറയ്ക്കലിന്റെ നേതൃത്വത്തിൽ പ്രശസ്ത എഴുത്തുകാരായ കാഞ്ചിയാർ രാജൻ, അലീന, അല്ലി ഫാത്തിമ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെ ഓപ്പൺ ഫോറം സംഘടിപ്പിച്ചു. ഭാഷയുടെയും സാംസ്കാരിക തനിമ നിലനിർത്തേണ്ടതിൻ്റെ ആവശ്യകതയെ പറ്റിയും, ഇടുക്കിയുടെ കലാ-സാംസ്കാരിക ചരിത്രം, ഇവിടുത്തെ തനതായ കലാരൂപങ്ങൾ എന്നിവയെ കുറിച്ചും പരിപാടിയിൽ ചർച്ച ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾക്കായി ഒരു ചോദ്യോത്തര വേളയും സംഘടിപ്പിച്ചിരുന്നു. പ്രോഗ്രാമിൽ പങ്കെടുത്ത രചയിതാക്കളെ കോളജ് പ്രിൻസിപ്പൽ ഡോ. അജിമോൻ ജോർജ് ആദരിച്ചു.വിവിധ ഡിപ്പാർട്ടുമെന്റുകൾ സംഘടിപ്പിച്ച എക്സിബിഷനുകളും ഓൺലൈൻ ഓഫ്‌ലൈൻ മത്സരങ്ങളും ഫെസ്റ്റിന്റെ പ്രത്യേകതയായിരുന്നു. സ്കൂൾ ഓഫ് സോഷ്യൽ വർക്കിന്റെ ഫെസ്റ്റ് സ്പെക്ട്രയോടനുബന്ധിച്ച് പതിനേഴ് സുസ്ഥിരവികസന ലക്ഷ്യങ്ങളെ ആസ്പദമാക്കി കേരളത്തിലെ വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഹൊറൈസൺ തീം ഷോയും, എസ്. ഡി. ജി. ക്വിസ്റ്റ് ഓൺലൈൻ മത്സരവും സഹ്യയുടെ ഭാഗമായി സംഘടിപ്പിച്ചു. ബി.സി എ. ഡിപ്പാർട്ടുമെന്റിന്റെ 'ധ്വനി മ്യൂസിക് ബാന്റ്' മത്സരവും ജനശ്രദ്ധ പിടിച്ചുപറ്റി.കേരളത്തിലെ വിവിധ കോളേജുകളിലുള്ള വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഫിസിക്സ് ഡിപ്പാർട്ടുമെന്റ് സംഘടിപ്പിച്ച വർക്ക് ഷോപ്പ് ഫോർ ടെലിസ്കോപ്പ്, എസ്ക്കേപ്പ് റൂം , ഗണിതശാസ്ത്ര വിഭാഗം സംഘടിപ്പിച്ച 'മെയ്സ് ഡാർക്നെസ് റൂം 'എന്നിവ വിദ്യാർത്ഥികളിലും അദ്ധ്യാപകരിലും അത്ഭുതം ഉളവാക്കി. കൊമേഴ്സ് വിഭാഗം സംഘടിപ്പിച്ച കോം ഫെസ്റ്റും, കോളേജിനെ പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസാക്കുന്നതിന്റെ ഭാഗമായി എൻ.എസ്. എസ്സ് വോളണ്ടിയർമാർ കോളേജിന്റെ പ്രവേശന കവാടത്തിൽ സംഘടിപ്പിച്ച മാതൃകായജ്ഞവും ശ്രദ്ധേയമായി..ഭാരത സർക്കാർ സാംസ്ക്കാരിക മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന തഞ്ചാവൂർ സൗത്ത് സോൺ കർച്ചറൽ സെസ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാട്യോത്സവം കമ്മ്യൂണിറ്റി ഫെസ്റ്റിന് ചാരുത പകർന്നു. തമിഴ്നാട്ടിലെ മരക്കാൽ ഒയിലാട്ടം, കരകാട്ടം, മാടാട്ടം, തപ്പാട്ടം, മഹാരാഷ്ട്രയിലെ ലാവണി, കോലി ഡാൻസ്, ഗൊണ്ടാൽ, കേരളത്തിലെ തിരുവാതിരകളി, ഒപ്പന, ഉത്തർപ്രദേശിലെ കഥക് എന്നിവയാണ് മരിയൻ കമ്മ്യൂണിറ്റി ഫെസ്റ്റിൽ അരങ്ങേറിയത്.അമ്പത്തിമൂന്നോളം കലാകാരന്മാരാണ് നാട്യോത്സവത്തിൽ പങ്കെടുത്തത്. ഡോ.ശങ്കർ തമിഴ് നാടിന്റെയും, റോഷിണി പട്ടേൽ മഹാരാഷ്ട്രയുടെയും, ശിഹാബുദ്ദീൻ കേരളത്തിലെയും കലാസംഘങ്ങളുടെ പ്രോഗ്രാം ഓഫീസർമാരായിരുന്നു.പ്രിൻസിപ്പാൾ പ്രൊഫ. ഡോ. അജിമോൻ ജോർജ്, വൈസ് പ്രിൻസിപ്പൽ ഫാ.ഡോ. ഷൈജു കെ. എസ്, ജോസ്മിൻ ജോസഫ് (ജൂബീറിച്ച് ), വിശിഷ്ടാതിഥിതി ജാസി ഗിഫ്റ്റ് തുടങ്ങിയവർ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.തുടർന്ന് ജാസി ഗിഫ്റ്റിന്റെ അവിസ്മരണീയമായ ഗാനവിരുന്നും മരിയൻ ബാന്റിന്റെ ഗാനസന്ധ്യയുമായി സഹ്യ'24: ദിമരിയൻ ഫെസ്റ്റിന് സമാപനമായി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow