ഉൽപ്പാദന-സേവന-പശ്ചാത്തല മേഖലകൾക്ക് മുൻ തൂക്കം നൽകി കാഞ്ചിയാർ ഗ്രാമപഞ്ചായത്തിൽ 2024-25 വർഷത്തെ ബഡ്‌ജറ്റ് അവതരിപ്പിച്ചു

ഉൽപ്പാദന-സേവന-പശ്ചാത്തല മേഖലകൾക്ക് മുൻ തൂക്കം നൽകി കൊണ്ട് കാഞ്ചിയാർ ഗ്രാമപഞ്ചായത്തിൽ 2024-25 വർഷത്തെ ബഡ്‌ജറ്റ് അവതരിപ്പിച്ചു.വളർന്നു വരുന്ന സാമ്പത്തിക സ്രോതസ് എന്ന നിലയിൽ ടൂറിസത്തിന് മുന്തിയ പരിഗണനയാണ് ബജറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സാലി ജോളി ബജറ്റ് അവതരിപ്പിച്ചു.2024-25 വർഷം കാഞ്ചിയാർ പഞ്ചായത്തിൽ 298635460/- രൂപയുടെ വരവും 295635460/- ചെലവും 3000000/- മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്‌ജറ്റാണ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സാലി ജോളി അവതരിപ്പിച്ചത്.കാർഷിക, ആരോഗ്യ മേഖലകൾക്ക് വേണ്ടി അടുത്ത സാമ്പത്തിക വർഷം വ്യത്യസ്തങ്ങളായ പദ്ധതികൾക്ക് വേണ്ടിയാണ് തുക വകയിരുത്തിയിരിക്കുന്നത്. വളർന്നു വരുന്ന സാമ്പത്തിക സ്രോതസ് എന്ന നിലയിൽ ടൂറിസം രംഗത്തിനു വേണ്ടി നവീനമായ ആശയങ്ങൾക്ക് തുക ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാറി വരുന്ന സാമൂഹിക പശ്ചാത്തലത്തിൽ ശുചിത്വം, മാലിന്യ നിർമ്മാർജ്ജന എന്നിവയ്ക്ക് വേണ്ടിയും ബഡ്‌ജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.ബജറ്റവതരണത്തിന് ശേഷം വിശദമായ ചർച്ചയും നടന്നു. ചില പദ്ധതികൾക്ക് പണം കുറഞ്ഞു പോയന്ന് പ്രതിപക്ഷ അംഗങ്ങൾ ചൂണ്ടിക്കാണിച്ചു. ഷോപ്പിംഗ് കോപ്ലക്സ് നിർമ്മിക്കാൻ ബജറ്റിൽ 50 ലക്ഷം രൂപ മാറ്റിവെച്ചത് മുഴുവൻ അംഗങ്ങളും സ്വാഗതം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ, സ്റ്റാൻഡിങ്ങ് കമ്മിറ്റി അധ്യക്ഷൻമാരും പഞ്ചായത്തംഗങ്ങളും ചർച്ചയിൽ പങ്കെടുത്തു.