കട്ടപ്പന സെന്റ് ജോർജ് ഫൊറോന ദൈവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവർഗ്ഗീസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് എട്ടാം തീയതി വ്യാഴാഴ്ച തുടക്കമാകും
ഹൈറേഞ്ചിലെ ആദ്യകാല ദേവാലയങ്ങളിൽ ഒന്നായ കട്ടപ്പന സെന്റ് ജോർജ് ഫൊറോന ദൈവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവർഗ്ഗീസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് എട്ടാം തീയതി വ്യാഴാഴ്ച കോടിയേറുമെന്ന് ഇടവക വികാരി ഫാ. ജോസ് മാത്യു പറപ്പള്ളിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു..2024 ഫെബ്രുവരി 8 മുതൽ 11 വരെതീയതികളിലാണ് പ്രധാന തിരുനാൾ നടക്കുന്നത്.തിരുനാൾ കോടിയേറ്റ് ദിനമായ 8 ന് രാവിലെ 6.30 നു വിശുദ്ധ കുർബാന.ഉച്ചകഴിഞ്ഞു 2.30 ന് വിവിധ വാർഡുകളിൽ നിന്ന് കഴുന്നു പ്രദക്ഷിണം പള്ളിയിൽ എത്തിച്ചേരും.തുടർന്ന് 4.15 ന് തിരുനാൾ കൊടിയേറ്റും ലദീഞ്ഞും. തുടർന്ന് 4.30 ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് വികാരി ഫാ. ജോസ് മാത്യു പറപ്പള്ളി കാർമികത്വം വഹിക്കും.രാത്രി 7 ന് കാഞ്ഞിരപ്പള്ളി അമലയുടെ നാടകം ശാന്തം.
9 ന് വെള്ളിയാഴ്ച സകല മരിച്ചവരുടെയും തിരുനാൾ ആഘോഷിക്കും. രാവിലെ 6.30 ന് വിശുദ്ധ കുർബാന. ഉച്ചകഴിഞ്ഞു 4.30 ന് ആഘോഷമായ റാസ കുർബാനക്ക് - സ്വരാജ് പള്ളി വികാരി ഫാ. കുര്യാക്കോസ് മൂഞ്ഞേലി കാർമികത്യം വഹിക്കും.തുടർന്ന് 6.30 ന് സെമിത്തേരി സന്ദർശനം, പ്രാർത്ഥന. 10 ന് ശനിയാഴ്ച രാവിലെ 6.30 ന് വിശുദ്ധ കുർബാന- ഫാ. ആൽബിൻ വടക്കേപ്പിടിക.4 ന് ജപമാല. 4.30 ന് ആഘോഷമായ വി. കുർബാന -മേരികുളം സെന്റ് ജോർജ് ഫോറോന പള്ളി അസിസ്റ്റ് വികാരി ഫാ. നോബിൾ പൊടിമറ്റത്തിൽ. വൈകുന്നേരം 6.30 ന് ആഘോഷമായ ടൗൺ പ്രദക്ഷിണം.8 ന് ടൗൺ കപ്പേളയിൽ ലദീഞ്ഞ്, തിരുനാൾ സന്ദേശം സന്യാസിയോട പള്ളി വികാരി ഫാ. ജിൻസ്തു കിഴക്കേൽ, രാത്രി 8 ന് ആകാശവിസ്മയം.തിരുനാൾ സമാപന ദിനമായ 11ന് ഞായറാഴ്ച രാവിലെ 6.30 ന് ആഘോഷമായ വി. കുർബാനക്ക് ഫാ. നോബി വെള്ളാപള്ളിൽ കർമികത്യം വഹിക്കും. തുടർന്ന് 9 ന് നടക്കുന്ന ആഘോഷമായ കുർബാനക്ക് കട്ടപ്പന ഒസ്സാനം ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ ഫാ . മനു കിളികൊത്തി പാറ കർമികത്യം വഹിക്കും. 4.30 ന് ആഘോഷമായ തിരുനാൾ കുർബാനക്ക് മൈലാടി ബെനഡിക്റ്റൻ ആശ്രമത്തിലെ . ഫാ. ജെയിംസ് പന്നാംകുഴിയിൽ കാർമികത്വം വഹിക്കും. തുടർന്ന് തിരുനാൾ പ്രദക്ഷിണം,ലദീഞ്ഞു, 7.45 ന് സമാപന ആശീർവ്വാദം , വാദ്യമേളങ്ങൾ. തിരുനാൾ കൊടിയിറക്ക്. തുടർന്ന് ആകാശവിസ്മയവും, കലാസന്ധ്യയും.വാർത്താ സമ്മേളനത്തിൽ ഫോറോനാ വികാരി ഫാ. ജോസ് മാത്യു പറപ്പള്ളിൽ , തിരുനാൾ കൺവീനർ മാരായ ജോയി വെട്ടിക്കുഴി, മനോജ് എം തോമസ്, ഫ്രാൻസിസ് തോട്ടത്തിൽ, ട്രസ്റ്റിമാരായ കുര്യൻ പതിപള്ളി, ബേബി കണയംപ്ലാക്കൽ, നോബിൾ വേഴാമ്പത്തോട്ടം ടോമി പെരിയിലക്കാട്ട് , പി ആർ ഒ തോമസ് ജോസ്, ജയ്ബി കോയിപ്പുറത്തു, ബെന്നി കളപ്പുര തുടങ്ങിയവർ പങ്കെടുത്തു.