പട്ടയനടപടികൾ നിർത്തി വയ്ക്കണമെന്ന് ജനുവരി 10-ന് ഹൈക്കോടതി സ്പെഷ്യൽ ബെഞ്ച് ഉത്തരവിട്ടതിനുശേഷവും എതിർ സത്യവാങ്മൂലം നൽകാൻ സർക്കാർ വിസമ്മതിക്കുന്നത് ദുരൂഹമാണെന്ന് ഇടുക്കി എം പി ഡീൻ കുര്യാക്കോസ്
പട്ടയനടപടികൾ നിർത്തി വയ്ക്കണമെന്ന് ജനുവരി 10-ന് ഹൈക്കോടതി സ്പെഷ്യൽ ബെഞ്ച് ഉത്തരവിട്ടതിനുശേഷവും എതിർ സത്യവാങ്മൂലം നൽകാൻ സർക്കാർ വിസമ്മതിക്കുന്നത് ദുരൂഹമാണെന്ന് ഇടുക്കി എം പി ഡീൻ കുര്യാക്കോസ്. ജില്ലയിൽ പട്ടയനടപടികൾ തടസ്സപ്പെടുത്തണമെന്നത് സി.പി.എം. തീരുമാനമാണ്. ജില്ലയിൽ എമ്പാടും വ്യാജ പട്ടയമാണന്ന് പറഞ്ഞ് പാവപ്പെട്ട കർഷകരുടെ അവകാശം നിഷേധിക്കുന്നത് ശരിയല്ല. 1964 റൂൾ അനുസരിച്ച് അർഹതപ്പെട്ട എല്ലാവർക്കും പട്ടയം ലഭിക്കുന്നതിനായുള്ള നിയമപോരാട്ടം തുടരുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.