ഭൂനിയമ ഭേദഗതി ബില്ലില്‍ ഗവർണ്ണർ ഒപ്പിടണമെന്ന് ആവശ്യം.സിപിഎം നേതൃത്വത്തില്‍ ഒരുലക്ഷം ഇ മെയില്‍ ഗവര്‍ണ്ണര്‍ക്ക് അയയ്ക്കും

ഭൂനിയമ ഭേദഗതി ബില്ലില്‍ ഒപ്പിടണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതൃത്വത്തില്‍ ജില്ലയുടെ ജന്മദിനത്തില്‍ ഒരുലക്ഷം ഇ മെയില്‍ ആണ് ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ്ഖാന് അയയ്ക്കുന്നത്. ഇതിൻ്റെ ഉദ്ഘാടനം കട്ടപ്പന സഹകരണ ആശുപത്രിയില്‍ നടന്നു. സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഭൂനിയമ ഭേദഗതി ബില്ലില്‍ ഒപ്പിടാതെ ഗവര്‍ണര്‍ വൈരാഗ്യബുദ്ധിയോടെ പെരുമാറുകയയാണെന്നും,78 സെക്കന്‍ഡുകൊണ്ട് നയപ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ചത് ധിക്കാര നടപടിയാണെന്നും സിവി വർഗ്ഗീസ് പറഞ്ഞു. ഇടുക്കിയുടെ ഭൂസ്വാതന്ത്ര്യ അവകാശം ഉറപ്പാക്കുന്നതാണ് ഭൂനിയമ ഭേദഗതി ബില്ല്. എന്നാല്‍ ബില്ലില്‍ ഒപ്പിടാതെ ജനാധിപത്യ മര്യാദങ്ങള്‍ ലംഘിക്കുന്ന സമീപനമാണ് ഗവര്‍ണര്‍ സ്വീകരിക്കുന്നതെന്നും സി വി വര്‍ഗീസ് കുറ്റപ്പെടുത്തി. കട്ടപ്പന സഹകരണ ആശുപത്രിയിൽ നടന്ന പരിപാടിയിൽ സിപിഎം കട്ടപ്പന ഏരിയ സെക്രട്ടറി വി ആര്‍ സജി, കെ ആര്‍ സോദരന്‍, കെ പി സുമോദ് തുടങ്ങിയവര്‍ പങ്കെടുത്തു.