ദേശജ്യോതി പുരസ്കാരം ജിജോ രാജകുമാരി ഏറ്റുവാങ്ങി

പെരുമ്പാവൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന വായനാപൂർണ്ണിമയുടെ ദേശജ്യോതി പുരസ്കാരം കവിയും മാധ്യമപ്രവർത്തകനുമായ ജിജോ രാജകുമാരി റിപ്പബ്ലിക് ദിനത്തിൽ പെരുമ്പാവൂർ ഫ്ലോറ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജസ്റ്റിസ് സി കെ അബ്ദുൽ റഹീമിൽ നിന്ന് ഏറ്റുവാങ്ങി. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. എംസി ദിലീപ്കുമാർ മുഖ്യപ്രഭാഷണം നടത്തി. യൂട്യൂബ് പത്രം തുടങ്ങിയ മാധ്യമങ്ങളിലൂടെ നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം ലഭിച്ചിട്ടുള്ളത്. ജനുവരി ആദ്യം കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിക്കുന്ന പരസ്പരം മാസികയുടെ സാഹിത്യ പുരസ്കാരവും ജിജോയ്ക്ക് ലഭിച്ചിരുന്നു.