10 വർഷത്തെ നിരോധനം നീക്കുന്നു, സംസ്ഥാനത്തെ നദികളിൽ നിന്ന് മണൽവാരാം, മാർച്ച് മുതൽ അനുമതി

Jan 26, 2024 - 15:01
 0
10 വർഷത്തെ നിരോധനം നീക്കുന്നു, സംസ്ഥാനത്തെ നദികളിൽ നിന്ന് മണൽവാരാം, മാർച്ച് മുതൽ അനുമതി
This is the title of the web page

10 വർഷത്തെ നിരോധനത്തിന് ശേഷം സംസ്ഥാനത്തെ ന​ദികളിൽ നിന്ന് മണൽ വാരാൻ അനുമതി. റവന്യു സെക്രട്ടേറിയറ്റാണ് മണൽ വാരൽ നിരോധനം നീക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ 10 വർഷമായി സംസ്ഥാനത്തെ പുഴകളിൽ നിന്ന് മണൽവാരൽ മുടങ്ങിക്കിടക്കുകയായിരുന്നു. മാർച്ച് മുതൽ അനുമതി നൽകും. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ് റഗുലേഷൻ ഓഫ് റിമൂവൽ ഓഫ് സാൻഡ് ആക്ട് ഭേദഗതി ചെയ്താണ് മണൽവാരൽ പുനരാരംഭിക്കാനുള്ള തീരുമാനമെടുക്കുന്നത്.അതേസമയം, എല്ലാ നദികളിൽ നിന്നും മണൽ വാരാൻ അനുമതിയുണ്ടാകുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കേരളത്തിലെ നദികളിലെ സാൻഡ് ഓഡിറ്റ് പൂർത്തിയാക്കിയ ശേഷം കേന്ദ്ര നിർദേശപ്രകാരം റിപ്പോർട്ട് തയാറാക്കി അനുവദനീയമായ നദികളിൽനിന്ന് മാത്രം മണൽവാരാൻ അനുമതി നൽകാനാണ് ആലോചന.ഓഡിറ്റ് നടത്തിയതിൽ 17 നദികളിൽ നിന്ന് മണൽവാരാമെന്ന് കണ്ടെത്തി. ഈ നദികളിൽ വൻതോതിൽ മണൽനിക്ഷേപമുണ്ടെന്നാണ് കണ്ടെത്തൽ. അനുമതി നൽകുന്നതിലൂടെ അനധികൃത മണൽവാരൽ നിയന്ത്രിക്കപ്പെടുമെന്നാണ് സർക്കാർ വാദം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow