കൊച്ചി ധനുഷ്ക്കോടി ദേശീയപാതയില്‍ വാളറയ്ക്ക് സമീപം ബൈക്ക് അപകടം; എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു

അടിമാലി ഇരുന്നൂറേക്കർ സ്വദേശി ബാദുഷയാണ് മരിച്ചത്. ദേശീയപാതയില്‍ വാളറയ്ക്ക് സമീപമാണ് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്. വെള്ളിയാഴ്ച വൈകിട്ട് എട്ടു മണിയോടെ വാളറ കുത്തിന് സമീപമാണ് അപകടം ഉണ്ടായത്. കോതമംഗലം ഭാഗത്ത് നിന്നും ബൈക്കില്‍ വരികയായിരുന്ന ബാദുഷയുടെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.റോഡില്‍ തെറിച്ചുവീണ ബാദുഷയുടെ തലയ്ക്ക് പരിക്ക് പറ്റിയിരുന്നു . ഉടൻതന്നെ പ്രദേശവാസികള്‍ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോതമംഗലം എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥിയാണ്. ക്ലാസിന് ശേഷം 200 ഏക്കറിലെ വീട്ടിലേക്ക് ബൈക്കില്‍ വരുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.