സമഗ്ര ശിക്ഷാ കേരളം കട്ടപ്പന ബി ആർ സി യുടെ നേതൃത്വത്തിൽ കട്ടപ്പന ഗവൺമെൻ്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നോവേറ്റീവ് പ്രോഗ്രാം ഫോർ കോമേഴ്സ് ത്രിദിന ശില്പശാല സംഘടിപ്പിച്ചു

സമഗ്ര ശിക്ഷാ കേരളം കട്ടപ്പന ബി ആർ സി യുടെ നേതൃത്വത്തിൽ കട്ടപ്പന ഗവൺമെൻ്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നോവേറ്റീവ് പ്രോഗ്രാം ഫോർ കോമേഴ്സ് എന്ന പേരിൽ കുട്ടികൾക്കായി ത്രിദിന ശില്പശാല സംഘടിപ്പിച്ചു. ശില്പശാല കട്ടപ്പന ഗവ. കേളേജ് പ്രൊഫസർ ഡോ. അലോഷ്യസ് ഒ.സി ഉദ്ഘാടനം ചെയ്തു.ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള ഐഡിയ 23, ഇന്നോവേറ്റീവ് പ്രോഗ്രാം ഫോർ കോമേഴ്സ് ത്രിദിന ശില്പശാലയാണ് നടന്നത്.സംരഭകത്വ മനോഭാവം വിദ്യാർത്ഥികളിൽ ചെറുപ്രായത്തിലെ രൂപപ്പെടുത്തിയെടുക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് സമഗ്ര ശിക്ഷാ കേരളം ബി.ആർ.സി കട്ടപ്പനയുടെ നേതൃത്വത്തിൽ പരിപാടി നടത്തിയത്.എസ്.സി.ഇ.ആർ ടി ഡയറക്ടർ ഡോ.ആർ.കെ. ജയപ്രകാശ് കുട്ടികളുമായി സംവദിച്ചു. ഷാജി മോൻ കെ.ആർ., സജിമോൻ കെ. ജെ., ബിൻസൺ ജോസഫ്, ധന്യ സുരേഷ്, എ ബി എബ്രഹാം എന്നിവർ യോഗത്തിൽ സംസാരിച്ചു