കേന്ദ്രസർക്കാരിന്റെ വികസിത് ഭാരത് സങ്കല്പ യാത്ര കട്ടപ്പനയിലെത്തി
സ്വാതന്ത്ര്യം ലഭിച്ച് നൂറുവർഷം തികയുമ്പോൾ ഭാരതം ഒരു വികസിത രാഷ്ട്രം ആവണം എന്ന സങ്കൽപത്തോടുകൂടി നരേന്ദ്രമോദി സർക്കാർ രാജ്യത്ത് ആകമാനം നടത്തുന്ന വികസിത് സങ്കല്പ യാത്രയുടെ പര്യടനം കട്ടപ്പനയിൽ എത്തിച്ചേർന്നു.മുനിസിപ്പൽ മിനി സ്റ്റേഡിയത്തിൽ കട്ടപ്പന യൂണിയൻ ബാങ്ക് സംഘടിപ്പിച്ച പരിപാടിയിൽ വിവിധ കേന്ദ്ര പദ്ധതികളെ പറ്റി ഓരോ വകുപ്പുകളുടെയും പ്രതിനിധികൾ സംസാരിച്ചു. ഉജ്വൽ യോജന ഗ്യാസ് കണക്ഷനുകൾ , സ്വാനിധി പദ്ധതി പ്രകാരമുള്ള ലോണുകൾ എന്നിവ പരിപാടിയിൽ വിതരണം ചെയ്തു. കട്ടപ്പന മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ.ജെ ബെന്നി ഉദ്ഘാടനം ചെയ്ത യോഗത്തിൽ യൂണിയൻ ബാങ്ക് മാനേജർ അജീഷ് മാനുവൽ സ്വാഗതവും ഡെപ്യൂട്ടി ബ്രാഞ്ച് ഹെഡ് അരുൺ ദ്വീപ് പി എസ് കൃതജ്ഞതയും പറഞ്ഞു. മുനിസിപ്പൽ കൗൺസിലർമാരായ തങ്കച്ചൻ പുരയിടം രജിത രമേശ്, പ്രശാന്ത് രാജു, മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് അഡ്വക്കേറ്റ് എം കെ തോമസ് ,സിഡിഎസ് ചെയർപേഴ്സൺ രത്നമ്മ സുരേന്ദ്രൻ, പി എം വിശ്വകർമ്മ യോജന ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി അംഗം രതീഷ് വരകുമല തുടങ്ങിയവർ സംസാരിച്ചു.കേന്ദ്രീയ കൃഷി വിജ്ഞാൻ കേന്ദ്ര, കേരളഅഗ്രികൾച്ചർ ഡിപ്പാർട്ട്മെൻറ്, പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് റൂറൽ സെൽസ് എംപ്ലോയ്മെൻറ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂഷൻ, വിവിധ ബാങ്കിംഗ് സ്കീമുകളുടെയും, ജനക്ഷേമ പദ്ധതികളുടെയും ഓഫീസർമാർ വിവിധ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.