പൂപ്പാറയിൽ വിറകു മുറിക്കുന്നതിനിടെ യന്ത്രവാൾ കഴുത്തിൽ കൊണ്ട് യുവാവ് മരിച്ചു

പൂപ്പാറയിൽ വിറകു മുറിക്കുന്നതിനിടെ യന്ത്രവാൾ കഴുത്തിൽ കൊണ്ട് യുവാവ് മരിച്ചു. പൂപ്പാറ മൂലത്തുറ കോളനി സ്വദേശി വിഘ്നേഷ് (24) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം വിഘ്നേഷ് പൂപ്പാറയിലെ ഏലം സ്റ്റോറിൽ യന്ത്ര വാൾ ഉപയോഗിച്ച് വിറക് മുറിച്ചു കൊണ്ടിരുന്നപ്പോഴാണ് അപകടം സംഭവിച്ചത്. ദിശ തെറ്റിയ വാൾ വിഘ്നേഷിന്റെ കഴുത്തിൽ പതിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വിഘ്നേഷിനെ തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയെങ്കിലും മരിച്ചു. പോസ്റ്റുമാർട്ടം നടപടികൾക്ക് ശേഷം ബോഡിനായ്ക്കന്നൂരിലെ പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു.