ഇടുക്കി ചിന്നക്കനാൽ - വിലക്ക് റോഡിലെ യാത്ര, ദുരിതം; റോഡ് ഉപരോധിച്ച് നാട്ടുകാരുടെ പ്രതിഷേധം

Jan 21, 2024 - 17:56
 0
ഇടുക്കി  ചിന്നക്കനാൽ - വിലക്ക് റോഡിലെ യാത്ര, ദുരിതം; റോഡ് ഉപരോധിച്ച് നാട്ടുകാരുടെ പ്രതിഷേധം
This is the title of the web page

തെക്കിന്റെ കാശ്മീർ എന്നറിയപ്പെടുന്ന മൂന്നാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ചിന്നക്കനാൽ,സൂര്യനെല്ലി മേഖല. ദിനം പ്രതി ആയിരകണക്കിന് വിനോദ സഞ്ചാരികൾ എത്തുന്ന ഇവിടേക്ക് ഗതാഗത യോഗ്യമായ റോഡ് ഇല്ല.ദേശിയ പാതയിൽ നിന്നും ചിന്നക്കനാലിലേക്കുള്ള മൂന്ന് കിലോമീറ്റർ ദൂരമാണ് പൂർണ്ണമായും തകർന്ന് കുണ്ടും കുഴിയുമായി കിടക്കുന്നത്. നിർമാണം ആരംഭിച്ച് രണ്ട് വർഷം പിന്നിടുമ്പോഴും റോഡ് പഴയപടി തന്നെ. വിഷയം പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. ഇതോടെയാണ് ചിന്നക്കനാൽ സൂര്യനെല്ലി നിവാസികളുടെ നേതൃത്വത്തിൽ സമരത്തിന് തുടക്കം കുറിച്ച് റോഡ് ഉപരോധിച്ചത്. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ പവർ ഹൗസ് വെള്ളച്ചാട്ടത്തിനു സമീപത്തു നിന്നും ചിന്നക്കനാലിലേക്ക് പോകുന്ന മൂന്ന് കിലോമീറ്ററോളം ദൂരമുള്ള പൊതുമരാമത്ത് റോഡാണ് തകർന്നു കിടക്കുന്നത്. കുഞ്ചിത്തണ്ണി ആസ്ഥാനമായ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് റോഡിൻ്റെ നിർമ്മാണ കരാർ എടുത്തത്. എന്നാൽ രണ്ട് വർഷം കഴിഞ്ഞിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല . കരാറുകാരുടെ അനാസ്ഥയാണ് റോഡ് നിർമ്മാണം വൈകാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. റോഡ് നിർമ്മാണത്തിന്റെ പേരിൽ അനധികൃതമായി പാറകൾ പൊട്ടിച്ചു കടത്തിയതായും ആക്ഷേപമുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow