കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ലബ്ബക്കടയിൽ നിന്നും പള്ളിക്കവലയിലേക്ക് മാരഞ്ഞോൺ സംഘടിപ്പിച്ചു. കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് മാരത്തോൺ ഉദ്ഘാടനം നിർവ്വഹിച്ചു
യുവത്വത്തെ കാർന്ന് തിന്നുന്ന മാരക രോഗമായി ലഹരി മാറിയിരിക്കുകയാണ്. ലഹരി സമൂഹത്തിൽ നിന്നും തുടച്ച് നീക്കണ്ടത് അത്യാവശ്യ ഘടകമാണന്നും യുവത്വം ഇതിൽ നിന്നും പിന്തിരിയണമെന്നും സുരേഷ് കുഴിക്കാട്ട് പറഞ്ഞു.
കാഞ്ചിയാർ പി എച്ച് സിയുടെ നേതൃത്വത്തിലാണ് ലഹരിക്കെതിരെ മാരത്തോൺ സംഘടിപ്പിച്ചത്. കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ സോഷ്യൽ സർവ്വീസ് ടീമും ജെ പി എം കോളേജിലെ എൻ എസ് എസ് ടീമും ചേർന്നാണ് ലഹരിക്കെതിരെ മാരത്തോൺ സംഘടിപ്പിച്ചത്. ലബ്ബക്കടയിൽ നിന്നും പള്ളിക്കവലയിലേക്കാണ് മാരത്തോൺ സംഘടിപ്പിച്ചത്. ലബ്ബക്കടയിൽ കുട്ടികളും ആരോഗ്യ പ്രവർത്തകരും ചേർന്ന് ലഹരിക്കെതിരെ പ്രതിജ്ഞയും എടുത്തു.
കാഞ്ചിയാർ പള്ളിക്കവലയിൽ ലഹരിക്കെതിരെ ചിത്ര പ്രദർശനവും നടന്നു. മാരത്തോൺ പള്ളിക്കവലയിൽ എത്തിയപ്പോൾ കാഞ്ചിയാർ സെന്റ് മേരീസ് സ്കൂളിലെ കുട്ടികളും പങ്കാളികളായി . മാരത്തോണിന്റെ ഉദ്ഘാടന യോഗത്തിൽ കാഞ്ചിയാർ പഞ്ചായത്തംഗം രമണി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സന്ധ്യ ജയൻ, ജെ പി എം മാനേജർ എബ്രഹാം പാനിക്കുളങ്ങര ഓഫീസർ സ്നേഹ ജോർജ്ജ്, ഷീജ എം ആർ , അനീഷ് ജോസഫ്, ദിലീപ് പി കെ എന്നിവർ പങ്കെടുത്തു.