ഇരട്ടയാര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ രജത ജൂബിലി സമാപനവും സ്‌കൂള്‍ വാര്‍ഷികവും ജനുവരി 19, 30, 31 തീയതികളില്‍
ഇരട്ടയാര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രജത ജൂബിലി സമാപനവും സ്‌കൂള്‍ വാര്‍ഷികവും സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും ഈ മാസം 19, 30, 31 തീയതികളില്‍ നടക്കും. 19ന് നടക്കുന്ന ഹയര്‍ സെക്കന്‍ഡറി വിഭാഗം സ്‌കൂള്‍ വാര്‍ഷികത്തിലും അധ്യാപക രക്ഷാകര്‍തൃ ദിനാചരണത്തിലും രജതജൂബിലി സമാപനത്തിലും ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അധ്യക്ഷത വഹിക്കും. മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ഇടുക്കി രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് കരിവേലിക്കല്‍ ആമുഖ പ്രഭാഷണം നടത്തും. ഇടുക്കി രൂപത വികാരി ജനറാള്‍ ജോസ് പ്ലാച്ചിക്കല്‍ മുഖ്യപ്രഭാഷണം നടത്തും. പുതിയ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ഉടുമ്പന്‍ചോല എം.എല്‍.എ എം.എം. മണി നിര്‍വഹിക്കും. രജത ജൂബിലി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ഇടുക്കി രൂപത വികാരി ജനറാള്‍ അബ്രാഹം പുറയാറ്റ് നിര്‍വഹിക്കും. ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോര്‍ജ് തകിടിയേല്‍ മെമെന്റോ സമര്‍പ്പണവും ഫോട്ടോ അനാച്ഛാദനവും നിര്‍വഹിക്കും. ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി എന്‍ഡോമെന്റുകള്‍ വിതരണം ചെയ്ത് പ്രതിഭകളെ ആദരിക്കും.
സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഡോ. റെജി ജോസഫ്, സൂസമ്മ ജോസഫ് എന്നിവര്‍ മറുപടി പ്രസംഗം നടത്തും. വാര്‍ഡ് മെമ്പര്‍ ജിന്‍സണ്‍ വര്‍ക്കി, അസിസ്റ്റന്റ് മാനേജര്‍ ഫാ. ജിതിന്‍ പാറക്കല്‍, മുന്‍ പ്രിന്‍സിപ്പല്‍ സി. റോസിന്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം.വി. ജോര്‍ജുകുട്ടി, പി.ടി.എ പ്രസിഡന്റ് ബിജു അറക്കല്‍, എം.പി.ടി.എ പ്രസിഡന്റ് ബിനു ജസ്റ്റിന്‍ മണ്ണാംപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.ഹൈസ്‌കൂള്‍, യു.പി. വിഭാഗം വാര്‍ഷികവും സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും 30നും എല്‍.പി വിഭാഗത്തിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ 31നും നടക്കും.