വണ്ടിപ്പെരിയാർ മൂങ്കലാറ്റിൽ പൂച്ചപ്പുലിയെ ചത്തനിലയിൽ കണ്ടെത്തി

പുലിയുടെ സാന്നിധ്യമുള്ള വണ്ടിപ്പെരിയാർ മൂങ്കലാർ എസ്റ്റേറ്റിൽ പൂച്ചപ്പുലിയെയാണ് ചത്ത നിലയിൽ കണ്ടെത്തിയിരിക്കുന്നത്. രാവിലെ എസ്റ്റേറ്റിൽ ജോലിക്ക് എത്തിയ തൊഴിലാളികളാണ് ആദ്യം കാണുന്നത്. മുൻപ് പലതവണ ഇവിടെ വളർത്തുമൃഗങ്ങളെ പുലി ആക്രമിച്ചിരുന്നു. ഇതോടെ ഈ ഭാഗത്ത് താമസിക്കുന്നവർ പുലി ഭീതിയിലാണ് കഴിയുന്നത്. ഇതിനിടയിലാണ് പൂച്ചപ്പുലിയെ ചത്തനിലയിൽ കണ്ടെത്തിയിരിക്കുന്നത് .പുലി കുഞ്ഞിൻ്റെ ജഡമാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ ഫോറസ്റ്റ് ഉദ്യോഗർ സ്ഥലത്തെ പരിശോധിച്ചപ്പോൾ നായ്ക്കളുമായി കടിപിടി കൂടി ചത്തത് പൂച്ചപ്പുലിയാണെന്ന് സ്ഥിരീകരിച്ചു.
ഏകദേശം ഒന്നര വയസ്സ് പ്രായം ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കുമളി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് പൂച്ചപ്പുലിയുടെ ജഡം കൊണ്ടുപോയി.