യാതന അനുഭവിക്കുന്നവന്റെമേൽ തീക്കനൽ കോരിയിട്ട് പീഡിപ്പിക്കുന്നതിന് തുല്യമായ നടപടിയാണ് ചൊവ്വാഴ്ചത്തേ ഹർത്താൽ ; യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി

Jan 6, 2024 - 17:13
 0
യാതന അനുഭവിക്കുന്നവന്റെമേൽ തീക്കനൽ കോരിയിട്ട്  പീഡിപ്പിക്കുന്നതിന് തുല്യമായ നടപടിയാണ് ചൊവ്വാഴ്ചത്തേ ഹർത്താൽ ; യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി
This is the title of the web page

കഴിഞ്ഞ നാലുവർഷമായി ഭൂവിനിയോഗ നിയമത്തിന്റെ പേരിൽ മലയോര ജനതയേ നട്ടംതിരിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയും ഇടതുപക്ഷവും യാതന അനുഭവിക്കുന്നവന്റെമേൽ തീക്കനൽ കോരിയിട്ട് പീഡിപ്പിക്കുന്നതിന് തുല്യമായ നടപടിയാണ് ചൊവ്വാഴ്ചത്തേ ഹർത്താലെന്ന് യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കെട്ടിട നിർമ്മാണ നിരോധനം സൃഷ്ടിച്ചതും നാലുവർഷമായി ജനങ്ങളെ കബളിപ്പിച്ച് ജനദ്രോഹ നിയമം പാസാക്കി ഗവർണറുടെ പക്കൽ എത്തിച്ചതുമെല്ലാം ഇടതുപക്ഷ സൃഷ്ടിയാണ്. 2019 ഡിസംബർ 17ന് അടുത്ത നിയമസഭാ സമ്മേളനത്തിൽ ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ഭേദഗതികൾ പാസാക്കുമെന്ന് അഖിലകക്ഷി യോഗത്തിന് ഉറപ്പുനൽകിയ മുഖ്യമന്ത്രിയും ഇടതുപക്ഷവും നാല് വർഷങ്ങൾക്ക് ശേഷം രാജ്‌ഭവൻ മാർച്ചും ഹർത്താലുമൊക്കെ നടത്തുന്നത് സ്വന്തം പിടിപ്പുകേടുകൾ മറച്ചുവയ്ക്കുന്നതിനുള്ള തട്ടിപ്പാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

1960ലെ ഭൂപതിവ് നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരമുള്ള അധികാരം വിനിയോഗിച്ച് ഉണ്ടാക്കിയിട്ടുള്ള 1964 ไม้ ചട്ടത്തിലെ നാലാം ചട്ടം പ്രകാരം സർക്കാർ ഭൂമിയും വനഭൂമിയും കൃഷിക്കും ഗൃഹനിർമാണത്തിനും പതിച്ചു നൽകാമെന്ന വ്യവസ്ഥ അനുസരിച്ചും 1993ലെ പ്രത്യേക ഭൂപതിവ് ചട്ടങ്ങളിലെ മൂന്നാം ചട്ടമനുസരിച്ച് കൃഷി, വീടുനിർമ്മാണം, കടമുറി നിർമ്മാണം എന്നിവയ്ക്ക് ഭൂമി പതിച്ചു നൽകാമെന്ന വ്യവസ്ഥയും അനുസരിച്ചാണ് കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി ഹൈറേഞ്ചിൽ പട്ടയം നൽകിയിരിക്കുന്നത്. കൃഷികൊണ്ടു മാത്രം ജീവിക്കാൻ കഴിയില്ലെന്നും അടിസ്ഥാനസൗകര്യ വികസനം രാജ്യപുരോഗതിക്ക് അനിവാര്യമാണെന്നുള്ള തിരിച്ചറിവ് വന്നതോടെ പട്ടയഭൂമിയിൽ വാണിജ്യ നിർമ്മാണങ്ങളും അടിസ്ഥാന വികസനത്തിനാവശ്യമായ നിർമ്മാണങ്ങളും നടത്തുവാൻ സർക്കാരും, വ്യക്തികളും നിർബന്ധിതമായി തീർന്നു.

എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും സർക്കാരിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും അനുവാദത്തോടെയാണ് നടത്തിയിട്ടുള്ളത്. നിയമാനുസൃത ലൈസൻസ് നമ്പർ എന്നിവ സമ്പാദിച്ച് ഫീസും നികുതിയും സെസ്സും എല്ലാം നൽകിയാണ് നിർമ്മാണം നടത്തിയിട്ടുള്ളത്. എന്നാൽ ഇത്തരം നിർമ്മാണങ്ങൾ ചട്ടവിരുദ്ധമാണെന്ന് ആക്ഷേപം ഉയർത്തിക്കൊണ്ട് ചില സംഘടനകൾ കോടതിയിൽ കേസ് ഫയൽ ചെയ്ത‌പ്പോൾ അതിനെ പ്രതിസന്ധിക്ക് കാരണം. പ്രതിരോധിക്കാൻ സർക്കാർ പരാജയപ്പെട്ടതാണ്ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.1960ലെ ഭൂപതിവ് നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം മുൻകാല പ്രാബല്യത്തിലൂടെ ചട്ടങ്ങൾ ഭേദഗതി വരുത്തുവാൻ സർക്കാരിന് അധികാരമുണ്ട്. നിയമസഭ കൂടുവാൻ കാത്തിരിക്കേണ്ട ആവശ്യമില്ല. ചട്ടങ്ങളിലെ ചട്ടം 24 അനുസരിച്ച് ഗവൺമെന്റിന് പൊതു താൽപര്യപ്രകാരം ഏതു ചട്ടങ്ങളിലും മാറ്റം വരുത്തുന്നതിന് ഗവൺമെന്റിന് അധികാരം ഉണ്ട്. നിയമസഭ കൂടുന്ന അവസരത്തിലാണ് ചട്ടം ഉണ്ടാക്കുന്നതെങ്കിൽ ഗസറ്റ് വിജ്ഞാപനം നടത്തി 14 ദിവസത്തിനുള്ളിൽ നിയമസഭയിൽ അവതരിപ്പിക്കണമെന്നും അല്ലാത്തപക്ഷം അടുത്തു കൂടുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കണമെന്നുമാണ് ഏഴാം വകുപ്പ് അനുശാസിക്കുന്നത്. എന്നാൽ ഗസറ്റ് നോട്ടിഫിക്കേഷൻനോടുകൂടി അവയ്ക്ക് നിയമ പ്രാബല്യം സിദ്ധിക്കുന്നതാണ്. ഭൂപതിവ് നിയമത്തിലെ ഏഴാം ചട്ട പ്രകാരമുള്ള അധികാരം ഉപയോഗിച്ച് നിയമസഭയിൽ ബിൽ അവതരിപ്പിക്കാതെ മുൻകാല പ്രാബല്യത്തോടെ ചട്ടം ഭേദഗതി ചെയ്തു‌ ഇതിനോടകം നടത്തിയിട്ടുള്ള എല്ലാം നിർമ്മാണ പ്രവർത്തികളും നിരുപാധികമായി സാധുകരിക്കാമായിരുന്നിട്ടും ഇതുവരെ ചട്ടങ്ങൾ ഭേദഗതി ചെയ്യാത്തത് കൊടിയ ജനദ്രോഹമാണ്.

2023 ലെ ഭൂപതിവ് ഭേദഗതി നിയമത്തിന് മുൻകാല പ്രാബല്യം നൽകാതിരിക്കുന്നത് ജനങ്ങളെ കൊള്ളയടിച്ച് ഖജനാവ് നിറയ്ക്കാനും വൻ അഴിമതിക്ക് കളം ഒരുക്കാനുമാണ്. മുഖ്യമന്ത്രിയും ഗവർണറും നാട്ടിൽ കലാപം വിതച്ചുകൊണ്ട് യാത്ര ചെയ്യുന്ന രണ്ട്ഭരണകർത്താക്കളാണ്. രണ്ടുപേരും ജനങ്ങളുടെ ദൃഷ്ടിയിൽ ഒരു നാണയത്തിൻ്റെ ഇരുവശങ്ങൾ ആണെന്ന് മാത്രം.

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യ പദ്ധതിയുടെ ഉദ്ഘാടനത്തിന് ഗവർണറെ ക്ഷണിച്ചതിൽ എന്താണ് അപാകത എന്ന് ഇടതുപക്ഷം വ്യക്തമാക്കണം. ഇടതുപക്ഷത്തിന്റെ കൂട്ടത്തിൽ ചേർന്നുനിന്ന് ഭൂപ്രശ്‌നം പരിഹരിക്കാൻ വേണ്ടി ശ്രമിച്ച വ്യാപാരി സംഘടനകളും കർഷക സംഘടനകളും അവർ വഞ്ചിക്കപ്പെട്ടു എന്ന് ബോധ്യപ്പെട്ടു കഴിഞ്ഞപ്പോഴാണ് ഗവൺമെന്റ്നെതിരെ തിരിഞ്ഞത്. ഗവൺമെന്റിനെ വിമർശിക്കുന്നവരെ എല്ലാം കായികമായി കൈകാര്യം ചെയ്യുമെന്ന ഇടതുപക്ഷത്തിന്റെ ധാർഷ്ട്യം കേരളത്തിൽ വിലപോകുകയില്ല എന്തുവില കൊടുത്തും അത്തരത്തിലുള്ള സ്വേച്ഛാധിപത്യ നീക്കത്തെ ജനകീയ പങ്കാളിത്തത്തോടെ നേരിടും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഭൂ പ്രശ്നം പരിഹരിക്കണമെന്നുള്ള നിലപാടിന് യുഡിഎഫിൻ്റെ പൂർണ്ണമായ പിന്തുണ ഉണ്ടാകും. അവർ നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നതിന് വേണ്ടയുള്ള ശ്രമങ്ങളെ നേരിടുന്നതിന് എല്ലാ പിന്തുണയും യുഡിഎഫ് നൽകുമെന്നും അദ്ദേഹം അറിയിച്ചു.വാർത്താ സമ്മേളനത്തിൽ യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി, തോമസ് മൈക്കിൾ, സിജു ചക്കുംമൂട്ടിൽ, ജോയി ആ നിത്തോട്ടം, ജോയി കുടക്കച്ചിറ ,ഡിക്ലർക്ക് സെബാസ്റ്റ്യൻ ,വിനോദ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow