ജില്ലയിലെ കാര്‍ഷിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമില്ല, കര്‍ഷക കോണ്‍ഗ്രസ് നേതൃത്വത്തില്‍ നെടുങ്കണ്ടം താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
ജില്ലയിലെ കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് കർഷക കോണ്‍ഗ്രസ് ഉടുമ്പന്‍ചോല നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. കാര്‍ഡമം രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കാന്‍ നടപടി സ്വീകരിക്കുക, കാര്‍ഷിക മേഖലയ്ക്ക് നല്‍കിയിരുന്ന സൗജന്യ വൈദ്യുതി പുനസ്ഥാപിക്കുക, കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകരോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമരത്തില്‍ ഉന്നയിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി നടത്തിയ മാര്‍ച്ച് കിഴക്കേക്കവലയില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജോയി കുന്നുവിളയില്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി എം.എന്‍ ഗോപി, കെ.പി.സി.സി മീഡിയാ വക്താവ് സേനാപതി വേണു, ഡി.സി.സി സെക്രട്ടറി ജി മുരളീധരന്‍, നേതാക്കളായ സി.എസ് യശോധരന്‍, എം.പി ജോസ്, ബി ശശിധരന്‍ നായര്‍, ബിജു വട്ടമറ്റം, ജോസഫ് തോമസ്, അബ്ദുള്‍ അസീസ്, ജോസ് അമ്മന്‍ചേരില്‍, എം.എസ് മഹേശ്വരന്‍, പി.ജെ ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.