കോൺഗ്രസ് മുൻ ഉപ്പുതറ മണ്ഡലം പ്രസിഡന്റ് അഡ്വ: ബിജു പോൾ അനുസ്മരണം നടന്നു

Dec 18, 2023 - 14:31
 0
കോൺഗ്രസ് മുൻ ഉപ്പുതറ  മണ്ഡലം പ്രസിഡന്റ് അഡ്വ: ബിജു പോൾ അനുസ്മരണം നടന്നു
This is the title of the web page

കോൺഗ്രസ് മുൻ ഉപ്പുതറ മണ്ഡലം പ്രസിഡന്റ് അഡ്വ: ബിജു പോൾ അനുസ്മരണം ഉപ്പുതറ രാജീവ് ഭവനിൽ വച്ച് നടന്നു. മലനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് അഡ്വ: സിറിയക്ക് തോമസ് ഉത്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ഷാൽ വെട്ടിക്കാട്ടിൽ അധ്യക്ഷനായി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് നികത്താനാവാത്ത വിടവാണ് ബിജു പോളിന്റെ നിര്യാണത്തിലൂടെ പാർട്ടിക്ക് സംഭവിച്ചിരിക്കുന്നതെന്ന് ഉത്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് എത്തിയ അഡ്വ: ബിജു പോൾ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി, കോൺഗസ് മണ്ഡലം പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. മികച്ച വാഗ്മിയും, സംഘാടകനുമായിരുന്ന അദ്ദേഹത്തിന്റെ സൗമ്യമായ ഇടപെടലിലൂടെ ജനസമ്മതനായ നേതാവായിരുന്നു അദ്ദേഹം.

ഡി സി സി സെക്രട്ടറി അഡ്വ: അരുൺ പൊടി പാറ, പി. നിക്സൺ, ഫ്രാൻസിസ് അറക്കപ്പറമ്പിൽ, ഷാജഹാൻ മഠത്തിൽ, ജോർജ് ജോസഫ്, ജയരാജ്. സിനി ജോസഫ്, ഓമന സോദരൻ,ഐബി പൗലോസ്, കുഞ്ഞുമോൾ ജോസ്, പി.ടി തോമസ്, വി കെ.കുഞ്ഞുമോൻ , ജി. ബേബി, റ്റി.എസ് ഉദയകുമാർ , സി.എം മാത്യു എന്നിവർ പ്രസംഗിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow