കട്ടപ്പന വാഴവരയിൽ ഇ എസ് ഐ ആശുപത്രി യാഥാർഥ്യമാകുന്നതോടെ സാധാരണക്കാരായ തൊഴിലാളികൾക്ക് മികച്ച ചികിത്സ ലഭ്യമാക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഇടുക്കി എം പി ഡീൻ കുര്യാക്കോസ്

സ്ഥലം കൈമാറാൻ തദ്ദേശ സ്വയം ഭരണവകുപ്പിന്റെ അനുമതി ലഭിച്ച സാഹചര്യത്തിൽ ഉടനടി നിർമ്മാണം ആരംഭിക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും എം പി കട്ടപ്പനയിൽ പറഞ്ഞു.നൂറ് കിടക്കകളുള്ള ഇ എസ് ഐ ആശുപത്രിയാണ് കേന്ദ്ര ഗവൺമെന്റ് ഇടുക്കി ജില്ലയ്ക്ക് അനുവദിച്ചത്.ഇതിനായി കട്ടപ്പന നഗരസഭയുടെ ഉടമസ്ഥതയിൽ നിർമ്മലാസിറ്റിയിലുള്ള 4.6 ഏക്കർ സ്ഥലം വിട്ടു നൽകുവാൻ ഭരണ സമിതി തീരുമാനിച്ചിരുന്നു. തദ്ദേശ സ്വയം ഭരണ വകുപ്പിൻ്റെ അനുമതി ലഭിച്ചതോടെ സ്ഥലം ഉടനടി ഇ എസ് ഐ അധികൃതർക്ക് കൈമാറാനാകും.വാഴവരയിൽ ഇ എസ് ഐ ആശുപത്രി യാഥാർഥ്യമാകുന്നതോടെ ജില്ലയിലെ സാധാരണക്കാരായ തൊഴിലാളികൾക്ക് മികച്ച ചികിത്സ ലഭ്യമാക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഇടുക്കി എം പി ഡീൻ കുര്യാക്കോസ് പറഞ്ഞു.
സമയ ബന്ധിതമായി സ്ഥലം ഇ എസ് ഐ കോർപ്പറേഷന് കൈമാറാനായാൽ എത്രയും വേഗം നിർമ്മാണം തുടങ്ങുവാൻ കഴിയുമെന്നാണ് പ്രതീക്ഷ.ഭാവിയിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തും.മികച്ച ചികിത്സ ലഭ്യമാക്കിയാൽ ഹൈറേഞ്ചിലെ ആളുകൾക്ക് മറ്റ് ജില്ലകളിലെ ആശുപത്രികളിൽ ചികിത്സ തേടി പോകുന്ന സാഹചര്യം ഒഴിവാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും എം പി കൂട്ടിച്ചേർത്തു.