ശ്രീ ശുഭാനന്ദ തപോഗിരി തീർത്ഥാടത്തിന്റെ പ്രധാന ദിവസമായ ഇന്ന് ഭക്തജനങ്ങളുടെ ഒഴുക്ക്

ശ്രീ ശുഭാനന്ദ തപോഗിരി തീർത്ഥാടത്തിന്റെ പ്രധാന ദിവസമായ ഇന്ന് ഭക്തജനങ്ങളുടെ ഒഴുക്ക്.വ്രതാനുഷ്ടാനങ്ങളോടെ ഇരുമുടികെട്ടുമായി സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് ആളുകൾ തപോഗിരി മലകയറി. തീർത്ഥാടന സമ്മേളനം വാഴൂർ സോമൻ എം.എൽ എ ഉത്ഘാടനം ചെയ്തു. സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി.
എല്ലാ മതങ്ങളുടെയും നന്മയെ അനുകൂലിക്കുന്നതും ജാതി മത വിദ്വേഷ ചിന്തകളെ എതിർക്കുന്നതും സ്ത്രീകൾക് ആത്മീയ കാര്യങ്ങളിൽ യാതൊരു നിയന്ത്രണവും ഇല്ലാത്തതുമാണ് ആത്മബോധോദയ സംഘത്തിന്റെ പ്രവർത്തനം. 107 വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച് 96 വർഷങ്ങക്ക് മുമ്പ് പ്രവർത്തനം തുടങ്ങിയതാണ് ആത്മ ബോധോദയ സംഘം. കേരളത്തിൽ വിവിധ ആശ്രമങ്ങളും ശാഖകളും ഉള്ളതാണ് ആത്മ ബോധോദയ സംഘം , 59 വർഷങ്ങൾക്ക് മുമ്പാണ് തപോഗിരി തീർത്ഥാടനം ആരംഭിച്ചത്.
ഇടുക്കി ജില്ലയിലെ കരിന്തരുവിയിലാണ് തപോഗിരി തീർത്ഥാടന കേന്ദ്രം .ശരണമന്ത്രങ്ങൾ മുഴക്കി ഭക്തിശോഭയോടെ തപോഗിരി മലയിലേക്ക് പുലർച്ചെ മുതൽ നിലക്കാത്ത തീർത്ഥാടക പ്രവാഹമായിരുന്നു.
ആത്മബോധോദയ സംഘ സ്ഥാപകനും പരമാചാര്യനുമായ ശ്രീ ശുഭാനന്ദ ഗുരുദേവന്റെ പുണ്യതപസിനാൽ പവിത്രമായ സ്ഥലമാണ് അമ്പലപാറ ശ്രീശുഭാനന്ദ തപോഗിരി. ദിവ്യതപസ് പൂർത്തികരണത്തിന്റെ പുണ്യദിനമായ വൃശ്ചികം ഒന്നിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് തീർത്ഥാടകരാണ് എത്തിയത്. കരുന്തരുവിയിൽ നിന്നും ഇരുമുടിക്കെട്ടുമായി മലകയറിയ ഭക്തർ തപോഗിരിയിൽ ദർശനം നടത്തി തീർത്ഥാടനം പൂർത്തിയാക്കി.
തപോഗിരി മുഖ്യാചാര്യൻ സ്വാമി കൃഷ്ണദാസ്, ആത്മ ബോധോദയ സംഘം ജനറൽ സെക്രട്ടറി കെ എം ഗോപാലകൃഷ്ണൻ, സെക്രട്ടറി എം രാജേന്ദ്രൻ , ജനറൽ കൺവീനർ കെ പുരുഷോത്തമൻ, രമണി രാജ, എം രാജേന്ദ്രൻ , സിജു വി.റ്റി, കെ.എം കൃഷ്ണൻ കുട്ടി തുടങ്ങിയവർ സമ്മേളന പരിപാടികൾക് നേതൃത്വം നൽകി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.റ്റി മനോജ് , വി പി ജോൺ , തുടങ്ങിയവർ പരിപാടികളിൽ പങ്കെടുത്തു.