കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ മാതൃഭാഷ ദിനാചരണവും നിയമ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.നെടുങ്കണ്ടം ബി എഡ് കോളേജ് പ്രിൻസിപ്പൽ രാജീവ് പുലിയൂർ ഉദ്ഘാടനം ചെയ്തു

കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായാണ് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നേതൃത്വത്തിൽ മാതൃഭാഷ ദിനാചരണവും നിയമ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചത്. കെ എസ് എസ് പി യു കട്ടപ്പന,നെടുങ്കണ്ടം, , ബ്ലോക്കുകൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.കട്ടപ്പന ബ്ലോക്ക് പെൻഷൻ വച്ച് നടന്ന പരിപാടി നെടുങ്കണ്ടം ബി എഡ് കോളേജ് പ്രിൻസിപ്പൽ രാജീവ് പുലിയൂർ ഉദ്ഘാടനം ചെയ്തു.
ഉടുമ്പഞ്ചോല താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത് .ഫിലിപ്പീൻസ് വച്ച് നടക്കുന്ന ഏഷ്യൻ മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് മീറ്റിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ച സണ്ണി സെബാസ്റ്റ്യൻ വളവനാലിനെ പെൻഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദിച്ചു .കെ എസ് എസ് പി യു കട്ടപ്പന ബ്ലോക്ക് പ്രസിഡൻറ് ടോമി കൂത്രപ്പള്ളി അധ്യക്ഷനായിരുന്നു.
യോഗത്തിൽ കൺവീനർ കെ ആർ രാമചന്ദ്രൻ ,കെ എസ് എസ് പി യു ജില്ലാ പ്രസിഡണ്ട് കെ കെ സുകുമാരൻ ,പീരുമേട് ബ്ലോക്ക് പ്രസിഡണ്ട് പി എച്ച് മുഹമ്മദ് സലീം ,നെടുങ്കണ്ടം ബ്ലോക്ക് പ്രസിഡണ്ട് കെ വി ഐസക് ,കെ വി വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു