AIYF കട്ടപ്പന മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന ഗാന്ധി സ്ക്വയറിൽ യുവതയുടെ ഐക്യ ദീപം എന്ന ആശയം ഉയർത്തിപ്പിടിച്ചുകൊണ്ട് മെഴുകുതിരി കത്തിച്ച്, പ്രതിജ്ഞ ചൊല്ലി, ഐക്യ ദീപം തെളിയിച്ചു
രാജ്യം ഭരിക്കുന്ന കേന്ദ്രസർക്കാരിന്റെ വിഭജന രാഷ്ട്രീയത്തിനെതിരെ യുവതയുടെ ഐക്യ ദീപം എന്ന ആശയം ഉയർത്തിപ്പിടിച്ചുകൊണ്ട് AIYF കട്ടപ്പന മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന ഗാന്ധി സ്ക്വയറിൽ മെഴുകുതിരി കത്തിച്ച്, പ്രതിജ്ഞ ചൊല്ലി, ഐക്യ ദീപം തെളിയിച്ചു.യോഗത്തിന്റെ ഉദ്ഘാടന കർമ്മം AIYF കട്ടപ്പന മണ്ഡലം സെക്രട്ടറി ഷാൻ വി റ്റി നിർവഹിച്ചു.AIYF കട്ടപ്പന മുൻസിപ്പൽ സെക്രട്ടറി ഡിയോൺ ജോസ്, പ്രസിഡഡന്റ് എബിൻ ആന്റണി, VK അഭിലാഷ്, അജേഷ്, അഖിൽ , സ്റ്റെഫിൻ , അക്ഷയ് എന്നിവർ നേതൃത്വം നൽകി.