നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ തമിഴ്നാട് തേനി ജില്ലയിലെ  അതിർത്തികളിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി.

Sep 15, 2023 - 10:56
 0
നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ തമിഴ്നാട് തേനി ജില്ലയിലെ  അതിർത്തികളിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി.
This is the title of the web page

നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ തമിഴ്നാട് തേനി ജില്ലയിലെ  അതിർത്തികളിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി.
കേരളത്തിൽ നിന്ന് കടന്നു വരുന്നവരുടെ താപനില ഉൾപ്പെടെ പരിശോധിച്ചതിനു ശേഷമാണ്  കടത്തി വിടുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കേരളത്തിൽ നിപ വൈറസ് ബാധയെ തുടർന്ന് തമിഴ്നാട്ടിലെ കേരള അതിർത്തികളിൽ  നിരീക്ഷണം ഏർപ്പെടുത്താൻ തമിഴ് നാട്  സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തേനി ജില്ലയിലെ കേരള സംസ്ഥാന അതിർത്തികളിൽ ആരോഗ്യവകുപ്പ് ക്യാമ്പ് ചെയ്ത് ഊർജിത പരിശോധന നടത്തിവരികയാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കുമുളി, കമ്പം മേട്ട്, ബോഡിമേട് എന്നീ 3 മലയോര റോഡുകളിലൂടെ തേനി ജില്ലയിലേക്ക് വരുന്നവരെ നിരീക്ഷിക്കാൻ
പൊതുജനാരോഗ്യ വകുപ്പ് ബോഡിക്ക് സമീപം മുണ്ടൽ, കൂടല്ലൂരിന് സമീപം ലോവർ ക്യാമ്പ്, കമ്പത്തിന് സമീപം കമ്പംമെട്ട് അടിവാരം എന്നിങ്ങനെ 3 സ്ഥലങ്ങളിൽ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള എല്ലാ വാഹനങ്ങളിലെയും യാത്രക്കാരെ  പരിശോധനകൾക്ക് ശേഷം മാത്രമേ ജില്ലയിലേക്ക് പ്രവേശിപ്പിക്കൂ.
  
പരിശോധനയിൽ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ സമീപത്തെ ആശുപത്രികളിൽ ചികിത്സയ്ക്കായി എത്തിക്കുമെന്ന് തേനി ജില്ലാ പൊതുജനാരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്ടർ ബോസ്കോ രാജ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow