വണ്ടിപ്പെരിയാർ 56-ആം മൈലിനു സമീപം വീണ്ടും കടുവ;ഭീതിയിൽ നാട്ടുകാർ
കഴിഞ്ഞദിവസം രാത്രി കൊട്ടാരക്കര ദേശീയപാതയുടെ കുറുകെ കടന്നു പോകുന്ന കടുവയെ കരടികുഴി സ്വദേശികൾ കാണുകയും,വനം വകുപ്പിൽ വിവരം അറിയിക്കുകയും ചെയ്തിരുന്നു.ഈ സമയം വനം വകുപ്പ് സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ കാൽപ്പാടുകൾ കണ്ടെത്തുകയും ചെയ്തിരുന്നു.എന്നാൽ ഇന്നലെ രാത്രി 7 മണിയോടു കൂടി വീണ്ടും 56-ആം മൈൽ ഷിരോൺ വീട്ടിൽ സണ്ണിയുടെ പട്ടിക്കൂടിന് സമീപം കടുവ എത്തുകയും നാട്ടുകാർ കാണുകയും ചെയ്തു.
ജനവാസ മേഖലയ്ക്ക് അടുത്ത് തന്നെ കടുവ ഗർജിക്കുന്ന ശബ്ദം കേട്ടുകൊണ്ട് ഇരിക്കുകയായിരുന്നു.
ഇതെ തുടർന്ന് വീണ്ടും വനപാലകരെ നാട്ടുകാർ വിവരമറിയിക്കുകയും ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തുകയും ചെയ്തു. രാത്രികാലങ്ങളിൽ പോലും പ്രദേശവാസികൾക്ക് ഉറങ്ങാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ.എത്രയും പെട്ടെന്ന് കൂട് സ്ഥാപിച്ച് കടുവയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.