കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം ഡിവൈഎഫ്ഐ പീരുമേട് ബ്ലോക്ക് കമ്മിറ്റിക്ക് കീഴിൽ വണ്ടിപ്പെരിയാറിൽ സമുചിതമായി ആചരിച്ചു, ദിനാചരണ പരിപാടി ഡിവൈഎഫ്ഐ ഇടുക്കി ജില്ലാ സെക്രട്ടറി എസ് സുധീഷ് ഉദ്ഘാടനം ചെയ്തു

Nov 26, 2026 - 11:11
 0
കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം ഡിവൈഎഫ്ഐ പീരുമേട് ബ്ലോക്ക് കമ്മിറ്റിക്ക് കീഴിൽ വണ്ടിപ്പെരിയാറിൽ സമുചിതമായി ആചരിച്ചു, ദിനാചരണ പരിപാടി ഡിവൈഎഫ്ഐ ഇടുക്കി ജില്ലാ സെക്രട്ടറി എസ് സുധീഷ് ഉദ്ഘാടനം ചെയ്തു
This is the title of the web page

കാലം ചരിത്ര ഭിത്തിയിൽ കൊത്തിവെച്ച അക്ഷര കുട്ടങ്ങളിൽ അണയാതെ ജ്വലിച്ച്‌ നിൽക്കുന്ന പേരാണ് കൂത്തുപറമ്പ്.കൂത്തുപറമ്പിലെ തെരുവിലെ ചോരയിൽ പൂത്തശ്വോണ നക്ഷത്രങ്ങൾക്ക് 32 വയസ്സ് അഴിമതിയെ പാലൂട്ടി വളർത്തി അക്ഷരങ്ങളെ കച്ചവടച്ചരക്കാക്കാൻ ശ്രമിച്ച ഭരണകൂട നെറികേടിനെതിരെയുള്ള സമരം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 രക്തസാക്ഷിത്വത്തിന്റെ അനശ്വരതയ്ക്ക് കാലം നൽകിയ മറ്റൊരു പേരാണ് കൂത്തുപറമ്പ്. നവലിബറൽ നയങ്ങൾക്കെതിരായി ലോകമെമ്പാടും നടന്നിട്ടുള്ളതും ഇപ്പോഴും നടക്കുന്നതുമായ നിരവധിയായ പ്രതിരോധ പ്രക്ഷോഭങ്ങളുണ്ട്. അത്യുജ്ജ്വലമായ ആ പോരാട്ട ചരിത്രത്തിന്റെ അനശ്വരമായ ഏടാണ് കൂത്തുപറമ്പിന്റെ രക്തസാക്ഷിത്വം. വിദ്യാഭ്യാസമടക്കമുള്ള സുപ്രധാനമായ മേഖലകളെ കയ്യൊഴിയുകയും അവ പൂർണമായും സ്വകാര്യവൽക്കരിക്കുകയും ചെയ്യുക എന്ന മനുഷ്യത്വ വിരുദ്ധമായ ലാഭേച്ഛയാണ് രാജ്യത്തെ വലതുപക്ഷ സർക്കാരുകൾ വച്ചുപുലർത്തിയത്. ഇന്ന് ഉദാരീകരണ പ്രക്രിയയും സ്വകാര്യവൽക്കരണ നടപടികളും കരാർവൽക്കരണവും കൂടുതൽ തീവ്രമായും ക്രൂരമായും നടപ്പാക്കുകയാണ് മോദി സർക്കാർ. മതനിരപേക്ഷ മൂല്യങ്ങൾ മുറുകെ പിടിച്ച്, മുതലാളിത്തത്തിനെതിരായ പുതിയ സമരമുഖങ്ങൾ അനിവാര്യമായ കാലമാണിത്. ആ പോരാട്ടങ്ങൾക്ക് കൂത്തുപറമ്പിന്റെ രണധീരരുടെ സ്മരണകൾ കരുത്തേകും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഡിവൈഎഫ്ഐ പീരുമേട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാറിൽ നടന്ന കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണ പരിപാടിയിൽ ബ്ലോക്ക് പ്രസിഡണ്ട് ഡി ജെ ജയ്സൺ അധ്യക്ഷത വഹിച്ചു, ബ്ലോക്ക് ട്രഷറർ സതീഷ് സൈമൺ സ്വാഗതം ആശംസിച്ച യോഗം ഡിവൈഎഫ്ഐ ഇടുക്കി ജില്ലാ സെക്രട്ടറി എസ് സുധീഷ് ഉദ്ഘാടനം നിർവഹിച്ചു വണ്ടിപ്പെരിയാർ ടൗണിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് മേഖല യൂണിറ്റ് ഭാരവാഹികൾ പങ്കെടുത്തു.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow