അവധി ദിനങ്ങളിലെ കയ്യേറ്റങ്ങളും അനധികൃത നിര്‍മ്മാണങ്ങളും തടയാന്‍ ജില്ലാഭരണകൂടത്തിന്റെ നീക്കം
ഓണം പ്രമാണിച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടര്‍ച്ചയായി അവധിയിലാകുന്ന സാഹചര്യം മുതലെടുക്കുന്നത് തടയാന്‍ ജില്ലാ ഭരണകൂടം തയ്യാറെടുക്കുന്നു. അനധികൃത കയ്യേറ്റം, മണ്ണ്, മണല്‍, കല്ല് ,പാറ എന്നിവയുടെ അനധികൃത ഖനനം ,കടത്തല്‍ എന്നിവ തടയുന്നതിന് ജില്ലാ തലത്തിലും താലൂക്ക് തലത്തിലും സ്‌ക്വാഡുകള്‍ രൂപീകരിക്കാന്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് നിര്‍ദേശം നല്‍കി. അവധി ദിവസങ്ങളില്‍ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് കര്‍ശന നിരീക്ഷണം ഉണ്ടാകും . അനധികൃത കയ്യേറ്റമോ ഖനനമോ മറ്റ് അനധികൃത പ്രവര്‍ത്തനങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ താലൂക്ക് തല സ്‌ക്വാഡുകളേയോ അതത് തഹസില്‍ദാര്‍മാരേയോ അറിയിക്കാം.