വണ്ടിപ്പെരിയാർ വാളാർഡിക്ക് സമീപം ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം
വണ്ടിപ്പെരിയാർ വാളാർഡിക്ക് സമീപം ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം.
അപകടത്തിൽ ഓട്ടോ റിക്ഷ ഡ്രൈവർക്ക് പരിക്കേറ്റു. പശു റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായ കാർ ഓട്ടോ റിക്ഷയിൽ ഇടിയ്ക്കുകയായിരുന്നു. വണ്ടി പെരിയാറിൽ നിന്ന് പത്തനംതിട്ടയ്ക്ക് പോവുകയായിരുന്ന കാറും 62 അം മൈലിൽ നിന്നും വണ്ടിപ്പെരിയാറിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ചത്. യാത്രയ്ക്കിടെ കാറിന് കുറുകെ പശു ചാടുകയും പശുവിനെ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചപ്പോൾ എതിരെ വന്ന ഓട്ടോറിക്ഷയിൽ ഇടിയ്ക്കുകയുമായിരുന്നു . അപകടത്തിൽ ഓട്ടോ റിക്ഷ ഡ്രൈവർ ശരത്തിന് പരിക്കേറ്റു.ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയുടെ മുൻവശം പൂർണ്ണമായും തകർന്നു കൂടാതെ കാറിന്റെ മുൻവശവും തകർന്നു .
നാട്ടുകാരുടെ നേതൃത്വത്തിൽ ശരത്തിനെ വണ്ടിപ്പെരിയാർ പ്രാഥമിക ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
പശു റോഡിന് കുറുകെ ചാടിയുള്ള അപകടങ്ങൾ വണ്ടിപ്പെരിയാർ മേഖലയിൽ പതിവാകുന്നു എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം വണ്ടിപ്പെരിയാർ ട്രാഫിക് കമ്മിറ്റി കൂടുകയും അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പശുക്കളെ പിടിച്ചു കിട്ടുമെന്ന് പീരുമെട് എം എൽ എ വാഴൂർ സൊമൻ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ നടപടി മാത്രം വൈകുകയാണ്. തിയതി ആയിട്ടും ഇതുവരെ ഇത് നടപ്പായിട്ടില്ല.
അടിയന്തരമായി ബന്ധപ്പെട്ട അധികൃതർ പശുവിനെ പിടിച്ചുകെട്ടി അപകടങ്ങൾ ഒഴിവാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.