പീരുമേട് താലൂക്ക് പരാതിപരിഹാര അദാലത്ത് മെയ് 19 ന് കുട്ടിക്കാനത്ത്

May 18, 2023 - 17:10
May 19, 2023 - 10:34
 0
പീരുമേട് താലൂക്ക് പരാതിപരിഹാര അദാലത്ത് മെയ് 19 ന് കുട്ടിക്കാനത്ത്
This is the title of the web page

സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ നേതൃത്വത്തില്‍ 'കരുതലും കൈത്താങ്ങും' എന്ന പേരില്‍ സംഘടിപ്പിക്കുന്ന പീരുമേട് താലൂക്ക് തല അദാലത്ത് മെയ് 19ന് കുട്ടിക്കാനം കുടുംബ സംഗമം ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10 ന് ആരംഭിക്കുന്ന അദാലത്തിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, സഹകരണ, രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി. എന്‍ വാസവന്‍ എന്നിവര്‍ നേതൃത്വം നല്‍കും. പൊതുജനങ്ങളുടെ പരാതികള്‍ക്ക് ഉടനടി പരിഹാരം നല്‍കുകയാണ് താലൂക്ക്തല അദാലത്തുകളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നേരിട്ടും ഓണ്‍ലൈനായും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും പരാതികള്‍ നല്‍കുന്നതിന് പൊതുജനങ്ങള്‍ക്ക് അവസരം നല്‍കിയിരുന്നു. മുന്‍പ് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് പുറമെ പുതുതായി എത്തുന്ന അപേക്ഷകര്‍ക്കും പരാതികള്‍ നല്‍കാനുള്ള സൗകര്യം അദാലത്ത് വേദിയില്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ വകുപ്പുകളുടെയും ജില്ലാതല ഉദ്യോഗസ്ഥര്‍ അദാലത്ത് വേദിയില്‍ ഉണ്ടാകും.
ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ളവ, പി.എസ്.എസി സംബന്ധമായ വിഷയങ്ങള്‍, ജീവനക്കാര്യം, സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളിന്‍ മേലുള്ള ആക്ഷേപം, വായ്പ എഴുതിത്തള്ളല്‍, ചികിത്സക്ക് വേണ്ടിയുള്ളത് ഉള്‍പ്പടെയുള്ള സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകള്‍, പോലീസ് കേസുകള്‍, ഉദ്യോഗസ്ഥര്‍ക്കെതിരായവ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള അപേക്ഷകള്‍, ഭൂമി സംബന്ധമായ പട്ടയങ്ങള്‍, വസ്തു സംബന്ധമായ പോക്ക് വരവ്, തരം മാറ്റം റവന്യൂ റിക്കവറി സംബന്ധമായ വിഷയങ്ങള്‍ തുടങ്ങിയവ അദാലത്തില്‍ പരിഗണിക്കില്ല. ഉടുമ്പഞ്ചോല താലൂക്ക് തല അദാലത്ത് മെയ് 23 ന് നെടുങ്കണ്ടം മിനി സിവില്‍ സ്റ്റേഷനിലും ഇടുക്കി താലൂക്ക് അദാലത്ത് മെയ് 24 ന് ചെറുതോണി പഞ്ചായത്ത് ടൗണ്‍ഹാളിലും നടക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow