കാട്ടുപോത്തിന് നായാട്ടുകാരുടെ വെടിയേറ്റിരുന്നെന്ന് വനം വകുപ്പ് ; വെടിയേറ്റ കാട്ടുപോത്തിനെ ഇതുവരെയും കണ്ടെത്താനായിട്ടില്ല
കാട്ടുപോത്തിന് നായാട്ടുകാരുടെ വെടിയേറ്റിരുന്നെന്ന് വനം വകുപ്പ്.
വെടിയേറ്റ പ്രകോപനത്തിലാണ് പോത്ത് നാട്ടുകാരെ ആക്രമിച്ചത്. പോത്തിനെ വെടിവെച്ച നായാട്ടുകാരെ ഉടൻ പിടികൂടും. ഇവർക്കെതിരെ കൊലപാതക പ്രേരണക്കുറ്റം ചുമത്തും.
വെടിയേറ്റ കാട്ടുപോത്തിനെ ഇതുവരെയും കണ്ടെത്താനായിട്ടില്ലെന്നും വനം വകുപ്പ് വ്യക്തമാക്കി. അതേ സമയം
വനം വകുപ്പ് പ്രശ്നത്തിൽ നിന്ന് രക്ഷപ്പെടാൻ പുതിയ കഥ മെനയുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. പോത്തിനെ കൊല്ലാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് എരുമേലി റേഞ്ച് ഓഫീസിലേക്ക് സമരസമിതി മാർച്ച് നടത്തും. കൊല്ലപ്പെട്ട ചാക്കോയുടെ മൃതദേഹം കണമല സെന്റ് തോമസ് പള്ളിയിൽ സംസ്കരിച്ചു.