ഇടുക്കി പൂപ്പാറയില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

May 22, 2023 - 12:01
May 23, 2023 - 09:27
 0
ഇടുക്കി പൂപ്പാറയില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
This is the title of the web page

ഇടുക്കി പൂപ്പാറയില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എസ്റ്റേറ്റ് പൂപ്പാറ പടിഞ്ഞാറേക്കുടി സ്വദേശി പൗള്‍രാജിന്റെ ഭാര്യ മുരുകേശ്വരിയാണ് മരിച്ചത്.
ആളൊഴിഞ്ഞ വീടിനുള്ളില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച ധ്യാനത്തിന് പോയ യുവതി രാത്രി തിരികെ പൂപ്പാറയില്‍ എത്തിയിരുന്നു. ഇതിനു ശേഷമാണ് കാണാതായത്. ബന്ധുവീടുകളില്‍ അടക്കം അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല.
കൃഷി ജോലികള്‍ക്കായി സ്ഥലം ഉടമ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. കൊലപാതകമാണെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow