ഇടുക്കി കഞ്ഞിക്കുഴിയിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാധിക്ഷേപം നടത്തിയ കേസിൽപ്രതിയായ അധ്യാപകനെ കോടതി വെറുടെ വിട്ടു.
ഇടുക്കി കഞ്ഞിക്കുഴി എൻഎസ്എസ് ക്യാമ്പിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാധിക്ഷേപം നടത്തിയ കേസിൽ പ്രതിയായ അധ്യാപകനെ കോടതി വെറുടെ വിട്ടു.ദേശീയ അധ്യാപക പരിഷത്ത് ഇടുക്കി ജില്ല പ്രസിഡൻറായിരുന്ന ഹരി ആർ വിശ്വനാഥിനെയാണ് വെറുതെ വിട്ടത്.പരാതിക്കാരായ വിദ്യാർത്ഥിനികളും സാക്ഷികളും കൂറുമാറിയതിനെ തുടർന്നാണ് അധ്യാപകന് അനുകൂല വിധിയുണ്ടായത്.ഇടുക്കി അതിവേഗ പോക്സോ കോടതിയുടേയാണ് വിധി.

