അരിക്കൊമ്പൻ പെരിയാറിലേക്കു മടങ്ങാനുള്ള സാധ്യത മങ്ങിയതായി വിദഗ്ധർ.
നിരോധനം തുടരുന്നു
അരിക്കൊമ്പൻ പെരിയാറിലേക്കു മടങ്ങാനുള്ള സാധ്യത മങ്ങിയതായി വിദഗ്ധർ.
കഴിഞ്ഞ ഒരാഴ്ചയായി തമിഴ്നാട് വനമേഖലയിൽത്തന്നെയാണ് ആന ചുറ്റിത്തിരിയുന്നത്. മേഘമലയിലെ കറുപ്പസ്വാമി എന്നയാളുടെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിനു സമീപത്തെ വനമേഖലയിലാണ് ആന 2 ദിവസമായി നിലയുറപ്പിച്ചിരിക്കുന്നത്. അതിന് മുൻപ് മറ്റൊരു എസ്റ്റേറ്റിലൂടെ ആന സഞ്ചരിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ആന ആരോഗ്യവാനാണ് എന്നാണ് തമിഴ്നാട് വനംവകുപ്പ് നൽകുന്ന വിവരം.കറുപ്പസ്വാമിയുടെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിന്റെ 500 മീറ്റർ ചുറ്റളവിലാണ് കഴിഞ്ഞ ദിവസങ്ങളിലായി ആന ചുറ്റിത്തിരിയുന്നത്.ഈ എസ്റ്റേറ്റിലെ തൊഴിലാളികൾക്കു താമസിക്കാൻ നിർമിച്ചിരുന്ന കെട്ടിടം ആന ഇടിച്ചു തകർത്തെന്ന് എസ്റ്റേറ്റിലെ കാവൽക്കാരനായ കാർത്തിക് പറഞ്ഞു.എന്നാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇത് സ്ഥിരീകരിച്ചിട്ടില്ല. ചിന്നക്കനാലിലെപ്പോലെ ഇവിടെ ആക്രമണങ്ങൾ നടത്തുന്നില്ല എന്നാണ് തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ആനയുടെ സ്വഭാവത്തെക്കുറിച്ച് ഒരാഴ്ച കൂടി നിരീക്ഷണം നടത്തിയ ശേഷമായിരിക്കും അടുത്ത തീരുമാനം എടുക്കുക. ആന ഈ ഭാഗത്തു തുടരുന്നതിനാൽ മേഘമലയിലേക്ക് സഞ്ചാരികൾക്കുള്ള നിരോധനം തുടരുകയാണ്.